ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 96.21 ശതമാനം വിജയം. കഴിഞ്ഞ തവണ 97.32 ശതമാനം ആയിരുന്നു വിജയം. മേഖലാ തലത്തിൽ പതിവു പോലെ ആൺകുട്ടികളെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് പെൺകുട്ടികൾ കാഴ്ച‌വച്ചത്. 96.36 ശതമാനമാണ് പെൺകുട്ടികളുടെ വിജയശതമാനം. 96.11 ശതമാനമാണ് ആൺകുട്ടികളുടെ വിജയശതമാനം.

മേഖലാതലത്തിൽ 99.87% വിജയത്തോടെ തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തി. 99.69 ശതമാനം വിജയത്തോടെ ചെന്നൈ റീജിയനാണ് പിന്നിൽ. 13,73,853 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
സർക്കാർ സ്‌കൂളുകളുടെ വിജയശതമാനം 86.61%ഉം എയ്ഡഡ് സർക്കാർ സ്‌കൂളുകളിലെ വിജയശതമാനം 85.62 ശതമാനവുമാണ്. അൺ എയ്ഡഡ് സ്‌കൂളുകളിലെ വിജയശതമാനം 97.72 ശതമാനമാണ്. സ്‌കൂൾ വിഭാഗത്തിൽ 98.97 ശതമാനം വിജയത്തോടെ ജവഹർ നവോദയ വിദ്യാലയങ്ങൾ ഒന്നാം സ്ഥാനത്തും 98.85 ശതമാനം വിജയത്തോടെ കേന്ദ്രീയ വിദ്യാലയങ്ങൾ രണ്ടാം സ്ഥാനത്തുമെത്തി.

പരീക്ഷാഫലം www.cbse.nic.in, www.results.nic.in, www.cbseresults.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം. സി.ബി.എസ്.ഇ ബോർഡ് ഓഫിസിൽനിന്ന് നേരിട്ട് ഫലം അറിയാൻ സാധിക്കില്ല. സ്‌കൂളുകൾക്ക് എല്ലാ വിദ്യാർഥികളുടെയും ഫലം ഇ–മെയിൽ വഴി ലഭിക്കും.

മുൻവർഷങ്ങളിലേതുപോലെ ഐ.വി.ആർ.എസ് വഴിയും പരീക്ഷാഫലം ലഭ്യമാക്കും. ഡൽഹി സ്വദേശികൾക്ക് 24300699, 28127030 എന്നീ നമ്പറുകൾ വഴിയും ഡൽഹിക്കു പുറത്തു നിന്നുള്ളവർക്ക് 011 24300699, 011 28127030 എന്നീ നമ്പറുകളിൽ വിളിച്ചും ഫലം അറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here