കോലാലംപൂര്‍: വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 15കാരന്റെ വയറ്റില്‍ ഇരട്ട ഭ്രൂണം കണ്ടെത്തി. മലേഷ്യന്‍ സ്വദേശിയായ മുഹമ്മദ് ഷരീല്‍ സൈദിന്‍ എന്ന കൗമാരക്കാരന്റെ വയറ്റില്‍ നിന്ന് പൂര്‍ണ വളര്‍ച്ചയെത്താത്ത ഇരട്ട ഭ്രൂണമാണ് കണ്ടെത്തിയത്. ഭ്രൂണത്തിനുള്ളില്‍ ഭ്രൂണം വളരുന്ന അപൂര്‍വ്വ പ്രതിഭാസമാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് ലക്ഷത്തില്‍ ഒരാളില്‍ കണ്ട് വരുന്നതാണ് ഇത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഭ്രൂണം നീക്കം ചെയ്തു. ഭ്രൂണത്തിന് കൈയും കാലും മുടിയും ലൈംഗിക അവയവങ്ങളുമുണ്ടായിരുന്നു. മൂക്കും വായയും മാത്രമാണ് അപൂര്‍ണമായ അവസ്ഥയിലുണ്ടായിരുന്നത്. കൗമാരക്കാരന്‍ സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here