ചെങ്ങന്നൂര്‍: മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളി ചെങ്ങന്നൂര്‍ സ്വദേശി ജോയി. വി.ജോണിന്റെ മൃതദേഹത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ പമ്പയാറ്റില്‍ കണ്ടെത്തി. പ്രയാര്‍ ഇടക്കടവിന് സമീപത്തു നിന്നാണ് മുങ്ങല്‍ വിദഗ്ധര്‍ക്ക് ഒരു കൈയുടെ ഭാഗങ്ങള്‍ ലഭിച്ചത്. ഇത് ജോയി. വി.ജോണിന്റേതാണെന്ന നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ തിരച്ചില്‍ നടന്നു വരികയാണ്. 

മകന്‍ ഷെറിന്‍ ജോണിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചില്‍ നടത്തിയത്. രാവിലെ ഇയാള്‍ പറഞ്ഞ പ്രകാരം പലയിടത്തും തിരഞ്ഞിരുന്നുവെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. 

ഷെറിന്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. കൊലപാതകം എപ്പോഴാണ് നടത്തിയതെന്നും എവിടെവെച്ചാണ് നടത്തിയതെന്നും മൃതദേഹം എവിടെയാണെന്നും കൃത്യമായ വിവരം ഷെറിന്‍ ഇതുവരെ നല്‍കിയിട്ടില്ല. കൊലപാതകം ആസൂത്രിതമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.

കാറില്‍ വെച്ചാണ് ജോയിയെ കൊലപ്പെടുത്തിയതെന്നും അല്ല തന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ വെച്ചാണ് കൊലനടത്തിയതെന്നും ഷെറിന്‍ പറയുന്നുണ്ട്. ഇയാള്‍ക്ക് ശരിയായി മലയാളം സംസാരിക്കാന്‍ അറിയാത്തതും പോലീസിന് ബുദ്ധിമുട്ടാവുന്നു.

കാറില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഗോഡൗണില്‍ വെച്ച് മൃതദേഹം കത്തിച്ച് ബാക്കിയുണ്ടായിരുന്നത് പത്ത് കിലോയോളം അവശിഷ്ടിമാണെന്നാണ് ഷെറിന്‍ പറയുന്നത്. എന്നാല്‍ പരിശോധന നടത്തിയപ്പോള്‍ ഒരു ശരീരം പൂര്‍ണമായും കത്തിയതിന്റെ ലക്ഷണമൊന്നും ഗോഡൗണിലുണ്ടായിരുന്നില്ല. എന്നാല്‍ മാംസാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ വസ്ത്രങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. 

കാറിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തിരുവനന്തപുരത്ത് പോയി വരുന്ന വഴിക്ക് ഷെറിനും ജോയിയും തമ്മില്‍ തര്‍ക്കം ഉണ്ടായതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ഷെറിന്റെ മൊഴി. ചെങ്ങന്നൂരില്‍ ജോയ് വി ജോണിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ വച്ചാണ് കൃത്യം നടത്തിയതെന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് പമ്പയാറ്റില്‍ ഒഴുക്കിയെന്നും ഷെറിന്‍ പൊലീസിനോട് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here