ടൊറന്റോ: പതിനേഴാമത് ഫൊക്കാന ദേശീയ കണ്‍വന്‍ഷന് ടൊറന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലിലുള്ള ഒ.എന്‍.വി.നഗറില്‍ പ്രൗഢോജ്വല തുടക്കമായി. വടക്കേ അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിനു പ്രതിനിധികളെ സാക്ഷി നിറുത്തി ഒന്റാരിയോ പ്രമീയര്‍ കാതലിന്‍ വെയിന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കുടിയേറിയ നാട്ടിലും ജനിച്ച നാട്ടിലെ സംസ്‌കാരം കാത്തുസൂക്ഷിച്ചു കൊണ്ടും മുഖ്യധാരയുമായി അടുപ്പം പുലര്‍ത്തിയും ജീവിതം നയിക്കുവാന്‍ ശ്രമിക്കുന്ന മലയാളി സമൂഹത്തെയും, ഈ സമൂഹത്തിന് ക്രിയാത്മക നേതൃത്വം നല്‍കുന്ന ഫൊക്കാനയെയും പ്രീമിയര്‍ പ്രശംസിച്ചു.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതിനിധി പ്രധാനമന്ത്രിയുടെ സന്ദേശം വായിച്ച് ആശംസകള്‍ നേര്‍ന്നു. ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി ജോണ്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, മുന്‍ കേരള മന്ത്രി ബിനോയി വിശ്വം, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. സെക്രട്ടറി വിനോദ് കെആര്‍കെ സ്വാഗതവും, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട് നന്ദിയും പറഞ്ഞു. കണ്‍വന്‍ഷന്‍ ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി ജോസഫ് സ്‌പോണ്‍സേഴ്‌സിനെ പരിചയപ്പെടുത്തി. മെയിന്‍ സ്‌പോണേഴ്‌സിനെ ചടങ്ങില്‍ പ്ലാക്ക് നല്‍കി ആദരിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ 105 മങ്കമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിര ഏറെ ശ്രദ്ധേയമായി.

13455_20160702035614_k3

image

13455_20160702_0356420.77098200 1467431802_news 13455_20160702_0356420.79096700 1467431802_news 13455_201607020356260.58341900 1467431786_k4 13455_201607020356420.81769600 1467431802_k8 13455_201607020356420.81882700 1467431802_k9 13524436_10204832783978626_6732405590187828686_n 13592670_10204832780138530_5802880793423051490_n   13567385_10204832779618517_564838565005032889_n13537801_10204832780458538_2574520993730244719_n

LEAVE A REPLY

Please enter your comment!
Please enter your name here