തിരുവനന്തപുരം: ദുര്‍ബലന്‍, പൊക്കമാണേല്‍ കുറവ്, പോരാത്തതിന് സൗന്ദര്യവുമില്ല. ഇങ്ങനെ പരിവേദനം പറയുന്നതാരാണെന്നോ, സംസ്ഥാന ഗതാഗത മന്ത്രി ജി സുധാകരന്‍. ഞെട്ടെണ്ട്, ഉദ്യോഗസ്ഥന്മാരെ നിലയ്ക്ക് നിര്‍ത്തുന്ന കണിശക്കാരനായ ഭരണാധികാരിയ മന്ത്രി തന്നെയാണ് ഇതെല്ലാം പറഞ്ഞത്. ഒരു സെമിനാറിനിടെയാണ് താനൊരു പാവം മനുഷ്യാനെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് തുറന്ന് പറഞ്ഞത്. പുതിയതരം ബിറ്റുമെന്റുകള്‍ ഉപയോഗിച്ച് ദീര്‍ഘകാലം നിലനില്‍ക്കുന്ന റോഡുകള്‍ നിര്‍മ്മിക്കുന്നതിനെപ്പറ്റി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി സുധാകരന്‍. പൊതുമരാമത്ത് എഞ്ചിനീയര്‍മാരായിരുന്നു സദസിലുണ്ടായിരുന്നത്. താനൊരു ദുര്‍ബലനാണെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും എന്‍ജിനീയര്‍മാരോട് മന്ത്രി പറഞ്ഞു.

ഞാന്‍ ഒരു ശക്തിമാനേയല്ല. ദുര്‍ബലനാണ്. ഉയരവും സൗന്ദര്യവും കുറവാണ്. എന്നെ എന്തിനാ ഭയപ്പെടുന്നത്? ഞാന്‍ ആരെയും അപമാനിക്കില്ല. എന്‍ജിഒ യൂണിയന്‍കാര്‍പോലും എന്നെ എതിര്‍ക്കുന്നുവെന്നാണ് പ്രചാരണം. അവരെന്തിനാണ് എന്നെ എതിര്‍ക്കുന്നതെന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു. ഞലമറ അഹീെ: പിവി സിന്ധുവിന്റെ ജാതിയേത് ? ഇന്ത്യക്കാരുടെ ജാതി ഭ്രാന്ത് കണ്ട് ഗൂഗിള്‍ വരെ തലകുനിച്ച് കാണും…! വര്‍ഷാവര്‍ഷം അഴിമതിക്കെതിരെ പ്രമേയം പാസാക്കുന്നവരാണ് അവര്‍. അഴിമതിക്കെതിരെയാണ് ഞാനും നിലപാടെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളെല്ലാം ഇപ്പോള്‍ ഗതാഗതവകുപ്പിന് അനുകൂലമാണ്. മന്ത്രിയെയും പൊതുമരാമത്ത് വകുപ്പിനെയും ജീവനക്കാരെയുംപറ്റി അവര്‍ക്ക് നല്ല അഭിപ്രായമാണ്.

എന്നാല്‍ വളരെ മൈല്ലപ്പോകുന്നതും അനങ്ങാതിരിക്കുന്നതും എഞ്ചിനീയര്‍മാരുടെ ആരോഗ്യത്തിന് നല്ലതല്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാണം. ഇല്ലെങ്കില്‍ പഴികേള്‍ക്കേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞു. ഡോക്ടര്‍ക്കും മുകളിലാണ് എഞ്ചിനീയര്‍. രോഗമുണ്ടെങ്കിലേ ഡോക്ടറുടെ ആവശ്യമുള്ളു. പക്ഷേ, മനുഷ്യരാശിക്ക് എന്നും നിര്‍മാണങ്ങള്‍ വേണം. ഞലമറ അഹീെ: ഹിന്ദു സ്ത്രീകള്‍ തീവ്രവാദികളാകാനുള്ളവരല്ല; വിശ്വഹിന്ദു പരിഷത്തിന്റെ മാര്‍ച്ച് തടയാന്‍ എസ്ഡിപിഐയും! പൊതുമരാമത്ത് വകുപ്പ് കോടതിയോ, കോളേജോ, മോര്‍ച്ചറിയോ എന്തുണ്ടാക്കിയാലും ഒരുപോലെയിരിക്കും. ഈ രീതിയിലാകെ മാറ്റമുണ്ടാകണം. കെട്ടിടങ്ങള്‍ മനോഹരമാക്കാന്‍ വകുപ്പിലെ വാസ്തുവിദ്യ, രൂപകല്പനാ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here