കൊച്ചി: തനിക്കെതിരായ വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം മാണി സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ധനമന്ത്രിയായിരിക്കെ ചില ആയുര്‍വേദ മരുന്നു കന്പനികള്‍ക്കും കോഴിയിറക്കുമതി സ്ഥാപനത്തിനും കോടികളുടെ നികുതിയിളവ് നല്‍കിതില്‍ അഴിമിതിയുണ്ടെന്നും ഖജനാവിന് നഷ്ടമുണ്ടെയെന്നുമാണ് കേസ്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നേരത്തെ നി!ര്‍ദേശിക്കപ്പെട്ടിരുന്ന അഡ്വക്കേറ്റ് എം കെ ദാമോദരനാണ് കെ എം മാണിയുടെ അഭിഭാഷകനായി ഹൈക്കോടതയില്‍ എത്തുന്നത്. ഇതിനാല്‍ത്തന്നെ ഇരുകേസുകളിലും സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കെ എം മാണിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും.കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാറിന് നേരത്തെ ശിപാര്‍ശ നല്‍കിയിരുന്നു.ബാര്‍ക്കോഴ കേസിലെ രണ്ടാം തുടരന്വേഷണത്തിന് പുറമെ കോഴി നികുതി, ആയുര്‍വേദ ഉത്പന്നങ്ങളുടെ നികുതി എന്നിവയില്‍ ഇളവ് നല്‍കിയതിലും ബാറ്ററി നിര്‍മാണ ശാലക്ക് നികുതിയിളവ് നല്‍കിയതിലും വിജിലന്‍സ് അടുത്തിടെ മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

സമൂഹ വിവാഹം നടത്തിയതില്‍ അഴിമതിപ്പണം ഉപയോഗിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരം മാണിക്കെതിരെ പ്രാഥമികാന്വേഷണവും നടക്കുന്നുണ്ട്. കോഴി നികുതി കേസിലും ബാറ്ററി നികുതി കേസിലുമായി ഇരുനൂറ് കോടിയിലധികം രൂപ സര്‍ക്കാറിന് നഷ്ടമുണ്ടായെന്നാണ് എഫ് ഐ ആറുകളില്‍ പറഞ്ഞിരുന്നത്. സുപ്രധാന അഴിമതി കേസുകള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here