കൊല്ലം: കേരളത്തില്‍ ജനജീവിതം പോലെ വിവാഹമോചനവും ഫാസ്റ്റ്ട്രാക്കിലേക്ക്. വിവാഹം കഴിഞ്ഞു മൂന്നാം ദിവസം വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവിനെതിരെ യുവതി കേസ് ഫയല്‍ചെയ്തത് ഉദാഹരണം. കാരണമായി ആരോപിക്കപ്പെടുന്നതാകട്ടെ ആദ്യ രാത്രിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ പരാജയപ്പെടുകയും, ലൈംഗിക ശേഷിയില്ലെന്നു തുറന്നു സമ്മതിക്കുകയും ചെയ്തത്. ബാംഗ്ലൂരിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയും, കൊല്ലം തിരുവനന്തപുരം ജില്ലയുടെ അതിത്തിയിലെ നഗരത്തില്‍ താമസിക്കുന്ന, സ്വകാര്യ എയ്ഡഡ് കോളജിലെ അധ്യാപകനായ യുവാവും തമ്മില്‍ ആറു മാസം മുന്‍പാണ് വിവാഹ നിശ്ചയം നടന്നത്. ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരായ മാതാപിതാക്കളുടെ മകളായ യുവതിയുമായുള്ള ബന്ധം മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റ് വഴിയാണ് കണ്ടെത്തിയതും, ഉറപ്പിച്ചതും.

സെപ്റ്റംബര്‍ ആദ്യ വാരമായിരുന്നു ഇരുവരുടെയും വിവാഹം. കൊല്ലം നഗരത്തില്‍ വിവാഹത്തിനു ശേഷം ആദ്യ രാത്രി കൊല്ലത്തെ സ്വകാര്യ ഹോട്ടലിന്റെ സ്യൂട്ട് റൂമിലാണ് സജീകരിച്ചിരുന്നത്. എന്നാല്‍, സ്യൂട്ട് റൂമില്‍ നിന്നു പിറ്റേന്ന് രാവിലെ തന്നെ പെണ്‍കുട്ടി താമസം മാറുകയായിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു ഹോട്ടലിലേയ്ക്കു താമസം മാറ്റിയ ഇവര്‍, മാതാപിതാക്കളെ വിളിച്ച് വിവാഹ മോചനം ആവശ്യമാണെന്നു പറയുകയായിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ യുവാവുമായി സംസാരിച്ചു അനുരഞ്ജനത്തിനു ശ്രമിക്കാമെന്നു പറഞ്ഞെങ്കിലും പെണ്‍കുട്ടി സമ്മതിച്ചില്ല. ഇതേ തുടര്‍ന്നു പെണ്‍കുട്ടി നേരിട്ട് വിവാഹ മോചനത്തിനായി അഭിഭാഷകനെ സമീപിച്ച് കൊല്ലം കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഈ കേസ് ഫയല്‍ ചെയ്തതിനൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഭര്‍ത്താവിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here