കൊച്ചി:ലോകത്തെ വിറപ്പിച്ച തീവ്രവാദ സംഘടനയായ ഐഎസിനു കേരളത്തിലും ശക്തമായ വേരോട്ടം. ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കണ്ണൂര്‍ സ്വദേശിയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). ഇയാള്‍ അഫ്ഗാനിസ്ഥാനിലാണെന്നും എന്‍.ഐ.എ. പറയുന്നു. കനകമലയില്‍ രഹസ്യയോഗം കൂടാന്‍ വാട്‌സ്ആപ് വഴി നിര്‍ദേശം നല്‍കിയതും ഇയാളായിരുന്നു. സോഷ്യല്‍മീഡിയ വഴിയുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എന്‍.ഐ.എ നിരീക്ഷിച്ചു വരികയായിരുന്നു. പതിനഞ്ച് അംഗങ്ങളുള്ള ഗ്രൂപ്പിലെ പന്ത്രണ്ടുപേര്‍ പിടിയിലായി. സംഘത്തലവനായ കണ്ണൂര്‍ സ്വദേശി വന്‍ ഒഴികെയുള്ള രണ്ടുപേരെ പറ്റി വിവരങ്ങളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. കത്തോലിക്ക സഭ വിശ്വാസിയായ ഒരാളെ ഐ.എസില്‍ എത്തിക്കുന്നവര്‍ക്ക് വന്‍തുകയാണ് വാഗ്ദാനം ചെയ്യുന്നത്.

അടുത്തിടെ സംസ്ഥാനത്തുനിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ മെറിന്‍, ബെസ്റ്റിന്‍, നിമിഷ, ബാസ്റ്റിന്‍ എന്നിവര്‍ പരന്പാരാഗത ക്രൈസ്തവസഭയില്‍ പെട്ടവരായിരുന്നു. ഇവര്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ തൊറാബോറ എന്ന സ്ഥലത്തുണ്ടെന്നാണ് എന്‍.ഐ.എയ്ക്ക് ലഭിച്ച വിവരം. താലിബാന്‍ തലവന്‍ ഒസാമാ ബിന്‍ ലാദന്‍ ഉള്‍പ്പെടെയുള്ളവര്‍ ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞ ഗുഹാസമുച്ചയങ്ങള്‍ നിറഞ്ഞ പച്ചീര്‍മാ ആഗം മലനിരകളിലാണ് ഈ സ്ഥലം.സംസ്ഥാനത്തെ പല ഗ്രാമങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റിനു വേരുകളുണ്ട്. ഇവരുടെ പൂര്‍ണ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. പല സ്ഥലങ്ങളിലും സ്വയം പ്രഖ്യാപിത ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരാണ് ഉള്ളത്. അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവര്‍ക്ക് ആഗോളതലത്തിലുള്ള ഭീകരരുടെ സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് സാന്പത്തിക സഹായം നല്‍കുന്നവരും നിയമസഹായം നല്‍കുന്നവരും നീരീക്ഷണത്തിലാണ്.
ആലുവ, പെരുമ്പാവൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞമാസം നടന്ന യോഗങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്‍.ഐ.എ. അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ നിര്‍ദേശ പ്രകാരം മുന്‍കാല സിമി പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്.
അന്വേഷണ ഏജന്‍സികള്‍ പിടിമുറുക്കിയതോടെ ഐ.എസ്. ഭീകരസംഘടനയിലേക്ക് എത്തിപ്പെടാനാവാതെ എണ്‍പതിലധികം പേര്‍ സംസ്ഥാനത്ത് സ്‌ളീപ്പിങ് സെല്ലുകളായി പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്. തീവ്ര മതചിന്തയോടെ പ്രവര്‍ത്തിക്കുന്ന ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).ഐ.എസ്. സ്‌ളീപ്പിങ് സെല്ലുകളുണ്ടെന്ന് വ്യക്തമായതോടെ ഇവരെ നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിക്ക് റിപ്പോര്‍ട്ടും െകെമാറി.

LEAVE A REPLY

Please enter your comment!
Please enter your name here