രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വര്‍ധനവ് നിലവില്‍വരുമ്പോള്‍ രാഷ്ട്രപതിയുടെ നിലവിലെ ശമ്പളമായ ഒന്നര ലക്ഷം അഞ്ചു ലക്ഷമായി ഉയരും. ഉപരാഷ്ട്രപതിയുടേത് 1.10 ലക്ഷത്തില്‍ നിന്ന് 3.50 ലക്ഷമായി ഉയരും. രാഷ്ട്രപതി വിരമിച്ചാല്‍ പെന്‍ഷന്‍ തുകയായി ഒന്നരലക്ഷവും രാഷ്ട്രപതിയുടെ പങ്കാളിക്ക് സഹായമായി 30,000 രൂപയും ലഭിക്കും.

രാഷ്ട്രപതിയുടെ ശമ്പളം കാബിനറ്റ് സെക്രട്ടറിക്കുള്ളതിനേക്കാള്‍ കുറവായതിനാലാണ് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here