കോഴിക്കോട്: പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ രണ്ടു ബാങ്കുകള്‍ ജനം പൂട്ടിച്ചു. ഗ്രാമീണ്‍ ബാങ്കിന്‍െറ വിലങ്ങാട് ശാഖ, സിന്‍ഡിക്കേറ്റ് ബാങ്കിന്‍െറ പേരാമ്പ്ര ശാഖ എന്നിവയാണ് ക്ഷുഭിതരായ നാട്ടുകാര്‍ പൂട്ടിച്ചത്. ചൊവ്വാഴ്ച രാവിലെ 10.15ഓടെ പേരാമ്പ്രയിലെ സിന്‍ഡിക്കേറ്റ് ബാങ്കിലാണ് സംഭവം. വെള്ളിയാഴ്ച ബാങ്കിലത്തെിയവര്‍ക്ക്  അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ തിങ്കളാഴ്ചത്തേക്ക് ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍, പണം എത്തിയിട്ടില്ളെന്ന  മറുപടിയാണ് ബാങ്ക് അധികൃതര്‍ നല്‍കിയത്. ചൊവ്വാഴ്ച അതിരാവിലെതന്നെ നൂറോളം പേര്‍ ബാങ്കിലത്തെിയപ്പോഴും പണമില്ളെന്ന പല്ലവിയാണ് അധികൃതര്‍ ആവര്‍ത്തിച്ചത്. പണം ഏതു ദിവസം, എപ്പോള്‍ എത്തുമെന്ന്  പറയാന്‍ കഴിയില്ളെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു. ക്ഷുഭിതരായ ജനം പൂട്ട് വാങ്ങിക്കൊണ്ടുവന്ന് ജീവനക്കാരെ അകത്താക്കി ഗ്രില്‍  അടക്കുകയായിരുന്നു. പേരാമ്പ്ര എസ്.ഐ സുരേന്ദ്രന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമത്തെിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. ബാങ്ക് ചെസ്റ്റില്‍ പണം തീര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here