
തമിഴ്‌നാടു മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നു എഡിഎംകെ പ്രവര്‍ത്തകര്‍ക്കിടയില്‍ പൊട്ടിത്തെറി. ജയലളിതയുടെ തോഴി ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി അംഗീകരിക്കില്ലെന്നു ഒരു കൂട്ടം പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ആരണിയില്‍ നടന്ന എഐഎഡിഎംകെ യോഗത്തില്‍ ഇക്കാര്യം പറഞ്ഞ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി.
വ്യാഴാഴ്ച തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ നടന്ന ജയലളിത അനുസ്മരണ യോഗത്തിലായിരുന്നു സംഭവം. ശശികലയെ ചിന്നമ്മ എന്ന് വിളിക്കാനാകില്ലെന്നും അതിന് തങ്ങളെ കിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ യോഗത്തിന് എത്തിയത്. മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് കയ്യാങ്കളി അരങ്ങേറിയത്.
മന്ത്രി ആര്‍പി ഉദയകുമാര്‍ സംസാരിക്കവെ ശശികലയെ ചിന്നമ്മ എന്നു അഭിസംബോധന ചെയ്തതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം. ചിന്നമ്മ വിളിയില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം പ്രവര്‍ത്തകര്‍ ബഹളംവച്ച് രംഗത്തെത്തുകയായിരുന്നു. മറ്റുള്ളവര്‍ പ്രതിരോധിക്കാന്‍ എത്തിയതോടെ ബഹളം തമ്മിലഏടിയിലേക്കു വഴിമാറി. ഒടുവില്‍ ശശികലയുടെ കോലം യോഗസ്ഥലത്തു കത്തിക്കുകയും ചെയ്തു.
ശശികലയെ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിച്ചു നേതൃസ്ഥാനം ഏറ്റെടുക്കണമെന്നു അഭ്യര്‍ത്ഥിച്ചുവെങ്കിലും സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ അഭിപ്രായവ്യത്യാസമാണു നിലനില്‍ക്കുന്നത്