നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെ മുഖ്യഉപദേഷ്ടാവായി മരുമകനെ നിയമിക്കുന്നു. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നറെ വൈറ്റ്ഹൗസിലെ മുഖ്യ ഉപദേശകരില്‍ ഒരാളായി ട്രംപ് നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണപരിപാടികളുടെ പ്രധാന ചുമതല വഹിച്ചവരില്‍ ഒരാളായിരുന്ന ജാരേദ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനിനസുകാരനാണ് ജാരേദ്.

അതേസമയം, പുതിയ തീരുമാനത്തിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങള്‍ രംഗത്തെത്തി. മരുമകനെ നിയമിക്കാനുള്ള തീരുമാനം ട്രംപ് പുനഃപരിശോധിക്കണമെന്നു ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു.

മരുമകന്‍ വിലമതിക്കാനാവാത്ത സ്വത്താണെന്നും ഇങ്ങനെയൊരു പദവി നല്‍കുന്നതില്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here