അമേരിക്കയിലേക്ക് കുടിയേറാന്‍ കാത്തിരിക്കുന്ന നിക്ഷേപകര്‍ക്ക് തിരിച്ചടി നല്‍കി ഗ്രീന്‍കാര്‍ഡ്. യു.എസ് ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിന് ഇനി ഇരട്ടി പണമൊഴുക്കേണ്ടിവരും .

ഒരു മില്യണ്‍(6.8 കോടി )ഡോളറില്‍ നിന്ന് 1.8 മില്യണ്‍( 12.2 കോടി) ഡോളറാക്കി വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയാണ് യുഎസ് സര്‍ക്കാരിന് മുന്നിലെത്തിയിരിക്കുന്നത്. ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് തങ്ങളുടെ സാമ്പത്തിക ശേഷി നിര്‍ണയിക്കുന്ന പരിധിയാണ് ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജനുവരി 17 ന് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടിലാണ് നിര്‍ദ്ദേശങ്ങളുള്ളത്. തൊഴില്ലായ്മ കൂടുതലുള്ള പ്രദേശങ്ങളില്‍ തങ്ങളുടെ ബിസിനസ് ആരംഭിക്കാന്‍ നിക്ഷേപിക്കേണ്ട പരിധിയിലും വര്‍ധനവ് വരുത്തണമെന്നാണ് ശുപാര്‍ശ. 0.5 മില്യണ്‍ ഡോളറില്‍ നിന്ന് 1.35 മില്യണ്‍( 9.2 കോടി)യായി വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുതിയ ശുപാര്‍ശയില്‍ 90 ദിവസത്തേക്ക് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.

ഇ.ബി 5 പ്രോഗ്രാം എന്നറിയപ്പെടുന്ന അമേരിക്കന്‍ കുടിയേറ്റത്തിന് കര്‍ശനമായ വ്യവസ്ഥകളാണ് ഉള്ളത്. കുറഞ്ഞത് 10 അമേരിക്കക്കാര്‍ക്കെങ്കിലും സ്ഥിരവരുമാനമുള്ള ജോലി നല്‍കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമേ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി ലഭിക്കു. രണ്ട് വര്‍ഷത്തോളം ഈ വ്യവസ്ഥകള്‍ തുടരും. അതിന് ശേഷം ഇത് അധികൃതര്‍ക്ക് വേണമെങ്കില്‍ എടുത്ത് കളയാം.

LEAVE A REPLY

Please enter your comment!
Please enter your name here