അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയും നിയുക്ത മുഖ്യമന്ത്രി വി കെ ശശികലയും ഉൾപ്പെച്ച അനധികൃത സ്വത്ത് സമ്പാദന കേസിൽ  ഒരാഴ്ചയ്ക്കകം സുപ്രീംകോടതി വിധി പറയും. ജയലളിത മരിച്ച സാഹചര്യത്തിൽ അവർക്കെതിരെ വിധിയുണ്ടാവില്ല. എന്നാൽ കൂട്ടുപ്രതിയായ ശശികലയ്ക്കെതിരെയുള്ള വിധി നിർണ്ണായകമാണ്.

കേസ് അനന്തമായി നീളുന്നുവെന്നുകാണിച്ച് കർണ്ണാടക സർക്കാർ സമർപ്പിച്ച ഹർജിയിന്മേലാണ് കോടതി വിധി, കേസ് ഉടൻ പരിഗണക്കണമെന്നു കർണ്ണാടക സർക്കാരിന്റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണിൽ വാദം പൂർത്തിയാക്കിയ കേസിൽ വിധിപറയുന്നതിനായി സുപ്രീംകോടതി മാറ്റിവയ്ക്കുകയായിരുന്നു.

അടുത്തയാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കാനിരിക്കുന്ന സാഹചര്യത്തിൽ വിധി എതിരായിൽ ശശികലയ്ക്ക് തിരിച്ചടിയാകും. കേസിൽ വിചാരണ കോടതി ജയലളിതയ്ക്കും ശശികലയ്ക്കും എതിരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here