രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ തമിഴ്‌നാട്ടില്‍ പുതിയ നീക്കങ്ങളുമായി കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കി മാറ്റുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു. ഇതിനായി ഉടന്‍ ഉത്തരവിറക്കുമെന്നും സൂചനയുണ്ട്. പോയസ് ഗാർഡനിലെ ജയയുടെ ‘വേദനിലയം’ എന്ന വസതിയാണ് സംരക്ഷിത സ്മാരകമാക്കാനാണ് പന്നീർശെൽവത്തിന്‍റെ നീക്കം. അവരുടെ മരണശേഷം ശശികലയും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. ഉത്തരവിറങ്ങിയാല്‍ അത് ശശികലയ്ക്ക് വന്‍ തിരിച്ചടിയാവും. തനിക്ക് പിന്തുണയറിയിച്ച് എംഎല്‍എമാരെ ശശികല കഴിഞ്ഞ ദിവസം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here