ടെക്‌സസ്: കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോമിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിതമായ (സെന്റ് തോമസ് യുണൈറ്റഡ് ചര്‍ച്ച് ഓഫ് റോയ്‌സ് സിറ്റി) ചാപ്പലിന്റെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 12-നു ഞായറാഴ്ച മൂന്നു മണിയോടുകൂടി നടത്തുകയുണ്ടായി.

കെ.സി.എ.എച്ചിന്റേയും, സെന്റ് തോമസ് യുണൈറ്റഡ് ചര്‍ച്ചിന്റേയും പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന വെരി റവ.ഫാ. വര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ കോര്‍എപ്പിസ്‌കോപ്പ അധ്യക്ഷതവഹിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളെ ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്ത റവ.ഫാ. ഡോ. പി.പി. ഫിലിപ്പ് (വൈസ് പ്രസിഡന്റ്) തന്റെ സ്വാഗത പ്രസംഗത്തില്‍, ദൈവത്തില്‍ നിന്നും ലഭിച്ച അതുല്യ അനുഗ്രഹങ്ങളേയും, അതിശയകരമായ നടത്തിപ്പിനേയും ഓര്‍ത്ത് സ്‌തോത്രം ചെയ്തു.

പിന്നീട് അധ്യക്ഷ പ്രസംഗം നടത്തിയ വെരി റവ,ഫാ വര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ അച്ചന്‍ “ഇതാ സഹോദരന്മാര്‍ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര മനോഹരമാകുന്നു’ (സങ്കീ 133:1) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് പ്രസംഗിച്ചതോടൊപ്പം, കെ.സി.എ.എച്ചിന്റെ ഇന്നേവരെയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയും, ഇങ്ങനെയൊരു പ്രസ്ഥാനം തുടങ്ങുവാനുള്ള ഉദ്ധേശശുദ്ധിയെപ്പറ്റിയും വിവരിച്ചു.

വേദിയില്‍ ഉപവിഷ്ഠരായിരുന്ന വിവിധ സഭാ പുരോഹിതന്മാരേയും, ഈ മഹനീയ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ കടന്നുവന്ന മാന്യ വ്യക്തികളേയും സാക്ഷിയാക്കി ബഹു. റവ.മാത്യു ജോസഫ് അച്ചന്‍ ദേവാലയത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ചു.

വിവിധ സഭാ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് റവ.ഫാ.ഡോ. രഞ്ചന്‍ റോയി മാത്യു, വെരി റവ. വി.എം തോമസ് കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. ഏലിയാസ് എരമത്ത്, റവ.ഫാ. പോള്‍ തോട്ടയ്ക്കാട്ട്, റവ. എബി ഏബ്രഹാം, റവ. സാജന്‍ ജോണ്‍, റവ. കെ.ബി. കുരുവിള, വെരി റവ. എം.എസ് ചെറിയാന്‍ കോര്‍എപ്പിസ്‌കോപ്പ, ഡോ. സാം, ഇവാഞ്ചലിസ്റ്റ് പി.വി. ജോണ്‍, പാസ്റ്റര്‍ ജേക്കബ് വര്‍ഗീസ്, ഫിലിപ്പ് തോമസ് സി.പി.എ (ട്രഷറര്‍, മാര്‍ത്തോമാ ഭദ്രാസനം നോര്‍ത്ത് അമേരിക്ക – യൂറോപ്പ്) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

മൈക്കിള്‍ കല്ലറയ്ക്കല്‍, സജി, ഏലിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള കെ.സി.എ.എച്ച് ക്വയര്‍ ഗാനശുശ്രൂഷയും, വേദഭാഗ വായനയും സമ്മേളനത്തെ ഭക്തിസാന്ദ്രമാക്കി.

ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷയില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് കെ.സി.എ.എച്ച് സെക്രട്ടറി ഏബ്രഹാം ജേക്കബ് നടത്തിയ പ്രസംഗത്തില്‍ ചാപ്പലിന്റെ നിര്‍മ്മാണ പ്രക്രിയയില്‍ സഹകരിച്ച ഏവര്‍ക്കും, വിശിഷ്യ ഇതിനു പൂര്‍ണ്ണ ധനസഹായം ചെയ്തു സഹായിച്ച ഡോ. ജോഷി ഏബ്രഹാമിനോടും കുടുംബത്തോടുമുള്ള പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചു.

പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം ക്ലബ് ഹൗസില്‍ ഒരുക്കിയിരുന്ന സ്‌നേഹവിരുന്നിലും ഏവരും പങ്കുകൊണ്ടു. കെ.സി.എ.എച്ചിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: എം.സി. അലക്‌സാണ്ടര്‍ (845 553 0879). സി.എസ്. ചാക്കോ അറിയിച്ചതാണിത്.

IMG_6332 IMG_6333 IMG_6334 IMG_6335 IMG_6336

LEAVE A REPLY

Please enter your comment!
Please enter your name here