ഫിലഡല്‍ഫിയ: “വിദൂര കേരള സാംസ്കാരിക ജില്ലകള്‍” എന്ന ഓര്‍മ്മാ നിവേദനത്തെ തുടര്‍ന്ന് “ആഗോള കേരള സഭാരൂപീകരണം” പ്രഖ്യാപിച്ച കേരള ധനമന്ത്രിക്ക് ഓര്‍മ്മ ഭരണ സമിതി യോഗം അഭിവാദ്യമര്‍പ്പിച്ചു. റാന്നി എം എല്‍ ഏ രാജൂ ഏബ്രാഹം ഫിലഡല്‍ഫിയാ സന്ദര്‍ശിച്ചപ്പോള്‍ څഓര്‍മ്മچ ഈ നിവേദനം കേരളാ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വരുവാന്‍ സമര്‍പ്പിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ ശ്രദ്ധയിലേക്ക് ഈ നിവേദനം ആദ്യ വട്ടം കേരളാ സെക്രട്ട്രിയേറ്റില്‍ വച്ച് ഓര്‍മാ ഭാരവാഹികള്‍ നല്‍കിയതയിരുന്നു. ഓര്‍മാ രക്ഷാധികാരിയും മുന്‍ കേന്ദ്ര മന്ത്രിയുമായ എം എം ജേക്കബും ഓര്‍മ്മാ ഭാരവാഹികള്‍ക്കൊപ്പം ഈ ആവശ്യം ഉന്നയിച്ചതായിരുന്നു. ധനമന്ത്രി ഐസക് തോമസ് ഒരു പടികൂടെ കടന്ന് “ആഗോള കേരള സഭ” എന്ന പേരില്‍ ഈ ആശയം പ്രയോഗത്തിലാക്കുവാന്‍ ബജറ്റില്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നു. ഇത് അഖില ലോക മലയാളികള്‍ക്കു് തിളക്കമാര്‍ന്ന ജനാധിപത്യഭരണാവകാശ ഇരിപ്പിടം നേടിത്തന്നിരിക്കയാണ് എന്ന് ഓര്‍മ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

“കേരള നിയമ സഭയിലെ 144 അംഗങ്ങളും വിവിധ രാജ്യങ്ങളിലെ മലയാളികളുടെ പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് നിര്‍ദ്ദിഷ്ട കേരള സഭ. മറുനാടന്‍ മലയാളികളെ അതതു രാജ്യങ്ങളിലെ അവരുടെ എണ്ണത്തിന് ആനുപാതികമായി നാമനിര്‍ദ്ദേശം ചെയ്യും. ഈ ദൗത്യത്തിനു വേണ്ടി ആറരക്കോടി രൂപാ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്”.

ഓര്‍മാ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് ജോസ് ആറ്റുപുറത്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് പ്രമേയം അവതരിപ്പിച്ചു. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്ളായില്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് ജോര്‍ജ് ഓലിക്കല്‍ നന്ദിയും പറഞ്ഞു. ഓര്‍മാ സ്പോക്സ് പേഴ്സണ്‍ വിന്‍സന്‍റ് ഇമ്മാനുവേല്‍, വൈസ്പ്രസിഡന്‍റ് ഫീലിപ്പോസ് ചെറിയാന്‍, സെക്രട്ടറി മാത്യൂ തരകന്‍ എന്നിവര്‍ പ്രസംഗിച്ചു.

” കേരള സാംസ്കാരിക വിദൂര ജില്ലകള്‍” പ്രഖ്യാപിക്കുവാന്‍ കേരള ഗവണ്മെന്‍റിനോട് അഭ്യര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലഡല്‍ഫിയയിയില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ (പമ്പയില്‍) വച്ച് രാജു ഏബ്രാഹം എം എല്‍ എയ്ക്ക് ഓര്‍മാ ഭാരവാഹികള്‍ നിവേദനം സമര്‍പ്പിച്ചപ്പോള്‍ താഴെപ്പറയുന്ന വസ്തുതകളാണ് ചൂണ്ടിക്കാണിച്ചത്:
ڇഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ്മ) ഒരു സാംസ്കാരികാവശ്യം ബഹുമാനെപ്പെട്ട രാജൂ ഏബ്രാഹം എം എല്‍ ഏ യ്ക്ക് സമര്‍പ്പിക്കുകയാണ്. വായനയും ഇന്‍റര്‍നെറ്റും പുതിയ തലങ്ങള്‍ തേടിയിരിക്കുന്ന ഇക്കാലത്തിന്‍് തികച്ചും യോജിച്ച ഒരാവശ്യമാണത്. കേരളത്തിനു വെളിയില്‍ താമസ്സിക്കുന്ന മലയാളി സമൂഹങ്ങളെ അവര്‍ താമസ്സിക്കുന്ന പ്രദേശങ്ങളുടെ പരിധി വച്ച് “മലയാള സാംസ്കാരിക ജില്ലകള്‍ڈ ആയി പ്രഖ്യാപിക്കണമെന്നതാണ് ആ ആവശ്യം. ലോകം ഒരു ആഗോള ഗ്രാമം എന്ന നിലയിലേക്ക് ചുരുങ്ങി വളര്‍ന്നിരിക്കുന്നു. മലയാളി ലോകത്തെല്ലായിടത്തും എത്തിയിരിക്കുന്നു. വിദേശ മലയാളികളാണ് വിദേശ നാണ്യം ഇന്ത്യക്കും കേരളത്തിനും നല്‍കി സമ്പദ്വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന്.

എന്നാല്‍ വിദേശ മലയാളികള്‍ക്ക് കേരളത്തിന്‍റെ യാതൊരു നിയമ നിര്‍മ്മാണത്തിലും സാമൂഹിക രാഷ്ട്രീയ മേഖലയിലും പങ്കാളിത്തം ലഭിക്കുന്നില്ല. അതിനു മറു മരുന്നായി വിദേശ മലയാള സാംസ്കാരിക ജില്ലകള്‍ ഉണ്ടാകണം. റവന്യൂ ജില്ലകളോ വിദ്യാഭ്യാസ്സ ജില്ലകളോ ജുഡീഷ്യല്‍ ജില്ലകളോ എന്നെല്ലാമുള്ള ചട്ടക്കൂടിനപ്പുറം മാറിയ ലോക ക്രമത്തിന് അനുഗതമായി വിര്‍ച്ച്വല്‍ ഡിസ്ട്രിക്റ്റ് എന്നോ സോഷ്യല്‍ ഡിസ്ട്രിക്റ്റ് എന്നോ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റ് എന്നോ ഇത്തരം വിദൂര കേരള ജില്ലകളെ വിഭാവനം ചെയ്യണം. ഈ ജില്ലകളില്‍ നിന്ന് കേരളത്തിലെ സാംസ്കാരിക ഡിപാട്മെന്‍റിലും പരിപാടികളിലും പ്രാതിനിധ്യം അനുവദിക്കണം. ഇത് റവന്യൂ ജില്ല അല്ല. വിദ്യാഭ്യാസ ജില്ലയല്ല. പ്രത്യുത സാംസ്കാരിക ജില്ല മാത്രമാണ്. അതിനാല്‍ മറ്റു ഭരണഘടനാ തടസ്സങ്ങള്‍ ഈ ജില്ലകള്‍ക്കെതിരെ വരില്ല. ഇതു സംബന്ധിച്ചുള്ള നിവേദനം ഞങ്ങള്‍ സമര്‍പ്പിക്കുന്നു.ڈ

കേരള സര്‍ക്കാരിനു സമര്‍പ്പിച്ച നിവേദനത്തിന്‍റെ പൂര്‍ണ്ണ രൂപം:
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സമക്ഷം ഓവര്‍സീസ് റസിഡന്‍റ് മലയാളീസ്സ് അസ്സോസ്സിയേഷന്‍ (ഓര്‍മ്മ) അവതരിപ്പിക്കുന്ന പ്രമേയം:

മറുനാടന്‍ മലയാളിസമൂഹങ്ങളെ കേരള സാംസ്കാരിക വിദൂര ജില്ലകളായിപരിഗണിക്കണം എന്നതുള്‍പ്പെടെയുള്ള അപേക്ഷകള്‍ :

(1) മറുനാടന്‍ മലയാളിസമൂഹങ്ങളെ കേരള സാംസ്കാരിക വിദൂര ജില്ലകളായി പരിഗണിക്കണമെന്ന് ഓവര്‍സീസ് റസിഡന്‍റ് മലയാളീസ്സ് അസ്സോസ്സിയേഷന്‍ (‘ഓര്‍മ്മ’) നിര്‍വാഹകസമിതിയോഗം കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
ഇതോടൊപ്പം താഴെപ്പറയുന്ന പരിഷ്ക്കാരങ്ങളും നടപ്പാക്കണമെന്ന് ഓവര്‍സീസ് റസിഡന്‍റ് മലയാളീസ്സ് അസ്സോസ്സിയേഷന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
(2) മറുനാടന്‍ (വിദേശവാസ) മലയാളി വിദ്യാര്‍ത്ഥികളെ മലയാള സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചക്കാര്‍ എന്ന മേډയില്‍ വളര്‍ത്തുന്നതിന് സഹായകമാകുന്നതിന് ഇത്തരം വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പഠിക്കുന്നതിനുള്ള ഫീസ്; തദ്ദേശ മലയാളികള്‍ക്ക് ഏപ്പെടുത്തിയിരിക്കുന്ന ഫീസിനു തുല്യമാക്കുക. കേരളത്തിലെ വിദ്യാഭ്യാസ്സ സ്ഥാപനങ്ങളിലെ പഠിതാക്കളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാകാന്‍ ഈ നയം സഹായിക്കും. തദ്വാരാ വിദ്യാഭ്യാസ്സ മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിനും കഴിയും.
(3) വിദേശവാസ മലയാളികളുടെ ജډഭാഷയോടുള്ള സ്നേഹവും ആദരവും സജീവമാക്കിത്തുടരുന്നതിന് അമേരിക്കയിലും മറ്റു രാജ്യങ്ങളിലും കേരളത്തിലെ സര്‍വകലാശാലകളുടെ (വിശിഷ്യാ കേരള കലാമണ്ഡലത്തിന്‍റെയും മലയാള സവകലാശാലയുടെയും) വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വിവിധ മറുനാടുകളില്‍ ആരംഭിക്കുക.

കേരളീയര്‍ ڇലോക മലയാളികള്‍ڈ എന്ന നിലയിലേക്ക് വളര്‍ന്ന സൈബര്‍ യുഗത്തില്‍ അതനുസരിച്ചുള്ള പൊളിറ്റിക്കല്‍ സയന്‍സ് (രാഷ്ട്രമിമാംസകള്‍) രൂപപ്പെടുത്തേണ്ടതുണ്ട്. മറുനാടന്‍ മലയാളികളാണ് ഇന്ന് കേരളത്തെ പോറ്റുന്ന നിര്‍ണ്ണയക പങ്കാളികള്‍. ഓരോ വിദേശ രാജ്യങ്ങളിലും താമസ്സിച്ച് കേരളത്തിലേക്ക് പണമോ മസ്തിഷ്ക വിഭവങ്ങളൊ ഒഴുക്കുന്ന മലയാളി സമൂഹങ്ങളെ ” കേരള വിദൂര സാംസ്കാരിക ജില്ലക”കളായി പ്രഖ്യാപിച്ച് കേരളത്തിലെ നയതീരുമാനങ്ങളിലും സാമൂഹിക ക്രമപാലനത്തിലും വിദ്യാഭ്യാസ-ആരോഗ്യപാലന കാര്യങ്ങളിലും പങ്കാളിത്തം നല്‍കണം; നിയമസഭയിലും തദ്ദേശ ഭരണത്തിലും കമ്മീഷണുകളിലും കോര്‍പ്പറേഷണുകളിലും അക്കാഡമികളിലും കൗണ്‍സിലുകളിലും സിന്‍റിക്കേറ്റുകളിലും കമ്മറ്റികളിലും പ്രാതിനിധ്യം നല്‍കണം.
കേരളത്തിലെ പത്രങ്ങളും ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങളും നിലവിലുള്ള 14 ജില്ലകള്‍ക്കും പേജുകള്‍ നീക്കി വച്ചിരിക്കുന്നതുപോലെ, ഈ വിദൂര ജില്ലകള്‍ക്കും പേജുകള്‍ നീക്കി വയ്ക്കണം. അമേരിക്കയിലെ മലയാളി സമൂഹത്തെ ” അമേരിക്കയിലെ സാംസ്കാരിക കേരള ജില്ല” എന്ന നിലയില്‍ കണക്കാക്കണം.

കേരളത്തിലെ മാദ്ധ്യമങ്ങളുടെ ലിങ്കുകളായി വിദേശ മലയാള പത്രങ്ങളെ കൈകോര്‍ത്ത് പ്രവര്‍ത്തിപ്പിക്കണം. അമേരിക്കയിലെ അംബ്രല്ലാസംഘടനകള്‍ക്കും വിവിധ സാമൂഹിക സംഘടനകള്‍ക്കും കേരള ഭരണകൂടം കൂടുതല്‍ പ്രസക്തമായ അംഗീകാരം നല്‍കണം. കേരളത്തിന്‍റെ അംബാസ്സിഡര്‍മാരാണ് വിദേശ മലയാളികള്‍ എന്ന ” മധുരമൊഴിڈ കൊണ്ടു മാത്രം കാര്യങ്ങള്‍ അവസാനിപ്പിച്ചു കൂടാ. ‘ബ്രയിന്‍ ഡ്രയിന്‍ ഫലത്തില്‍ ബ്രയിന്‍ ഗെയിന്‍ ആണ്’ എന്ന് ലോക മലയാളികള്‍ തെളിയിച്ചിരിക്കുന്നു. വിദേശ മലയാളിയുവതലമുറയുടെ സര്‍ഗാത്മകവും ശാസ്ത്രോത്സുകവുമായ കഴിവുകളെ കേരള സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്ക് ഉപകരിക്കുവാന്‍ വിദേശ മലയാളികളെ കേരള സര്‍ക്കാര്‍, കേരള തനയര്‍ എന്ന നിലയില്‍ പ്രവൃത്തിരംഗങ്ങളില്‍ അംഗീകരിച്ച് പ്രോത്സാഹിപ്പിക്കണം, അവാര്‍ഡുകള്‍ നല്‍കണം.

മറ്റു വിദേശ രാജ്യങ്ങളില്‍ സേവനം ചെയ്ത് ആര്‍ജ്ജിച്ച അനുഭവ സമ്പത്തുമായി, വിദേശ രാജ്യങ്ങളില്‍ താമസാമുറപ്പിക്കുമ്പോളും, സ്വന്തം ജډനാടായ കേരളത്തിന്‍റെ ഗൃഹാതുരസ്മരണകളെ നെഞ്ചേറ്റുന്ന കുടുംബങ്ങളുടെ സൗഹൃദ കൂട്ടായ്മ എന്ന നിലയില്‍, ഗതകാലമലയാള നډകള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഓര്‍മ; “കേരളത്തിന്‍റെ സാംസ്കാരിക വിദൂര ജില്ലകള്‍” എന്ന ആശയത്തെ മുന്നോട്ടു വയ്ക്കുന്നത്, “ആഗോള മലയാള ഗ്രാമം” എന്ന ആധുനിക സൈബര്‍ മാറ്റങ്ങളുടെ അനന്ത സാദ്ധ്യതകളില്‍, മലയാണ്മയുടെ തനതു പുണ്യശീലങ്ങള്‍ തലമുറ തലമുറയായ് കൈമാറ്റം ചെയ്ത്, ലോകത്തിനു തന്നെ മാതൃകയാകുന്നതിനു വേണ്ടി, വരുംകാലങ്ങളില്‍ ഉപകരിക്കണം എന്നതിനാലാണ്.

വിദേശത്തു താമസ്സിക്കുന്ന ഭാരതീയര്‍ക്ക് ഇന്ത്യയില്‍ വോട്ടവകാശം അനുവദി ച്ചിരിക്കുന്ന സവിശേഷ സാഹചര്യത്തില്‍ മറുനാടന്‍ മലയാളി സമൂഹങ്ങളെ വിദൂര ജില്ലകളായി (Virtual Distant Districts/ Social Districts/ Cultural Districts) പ്രഖ്യാപിക്കുന്നത് യുക്തിസഹവും നീതിപൂര്‍വകവുമാണ്.

കേരളീയര്‍ ڇലോക മലയാളികള്‍ڈ എന്ന നിലയിലേക്ക് വളര്‍ന്ന څസൈബര്‍ യുഗത്തില്‍’ അതനുസരിച്ചുള്ള പൊളിറ്റിക്കല്‍ സയന്‍സ് (രാഷ്ട്രമിമാംസ) രൂപപ്പെടുത്തേണ്ടതുണ്ട്. മറുനാടന്‍ മലയാളികളാണ് ഇന്ന് കേരളത്തെ ബലപ്പെടുത്തുന്ന നിര്‍ണ്ണയക പങ്കാളികള്‍. അവരുടെ കഠിനാദ്ധ്വാനത്തിന്‍റെ സദ്ഫലങ്ങളെ, പങ്കാളിത്ത സംരംഭക മനസ്സോടെ പ്രയോജനപ്പെടുത്തുന്നതിനും മറു നാടന്‍ മലയാളികള്‍ക്ക് ആത്മാഭിമാനത്തോേടെ കേരള നിര്‍മ്മിതിയില്‍ സജീവ പങ്കാളികള്‍ ആകുന്നതിന് കാര്യക്ഷമായ അവസരമൊരുക്കുന്നതിനും വിര്‍ച്ച്വല്‍ ജില്ലാ പ്രഖ്യാപനത്തിലൂടെ സുസാദ്ധ്യമാകും.
മുന്‍ മേഖാലയാ ഗവര്‍ണ്ണര്‍ എം. എം. ജേക്കബും പ്രശസ്ത സാംസ്കാരിക ശബ്ദമായ ഡോ. എം. വി. പിള്ളയുമാണ് ഓര്‍മാ രക്ഷാധികാരികള്‍.
ഓര്‍മാവേള്‍ഡ്.കോം എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Orma Logo

LEAVE A REPLY

Please enter your comment!
Please enter your name here