പുത്തൂരില്‍ സെമിനാരി വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികനെ പൊലിസ് പിടികൂടി. കണ്ണൂര്‍ സ്വദേശി ഫാദര്‍ തോമസ് പാറക്കുളത്തെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെ തുടര്‍ന്ന് പൊലിസിനെ വെട്ടിച്ച് മുങ്ങിയ വൈദികനെ മധുരയില്‍ വെച്ചാണ് പൊലിസ് പിടികൂടിയത്.

2016 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുല്ലാമലയില്‍ പ്രവര്‍ത്തിച്ചിരുന്ന സെമിനാരിയില്‍ വൈദിക അധ്യാപകനായിരുന്നു അറസ്റ്റിലായ ഫാദര്‍ തോമസ് പാറക്കുളം. ഇവിടെ വൈദിക പഠനത്തിനെത്തിയ വിദ്യാര്‍ഥികളെ പള്ളിയുടെ രണ്ടാംനിലയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here