ന്യുയോര്‍ക്ക്: സാമൂഹ്യ സന്നദ്ധ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഫാദര്‍ ഡേവിസ് ചിറമേല്‍ ഇന്നു ന്യുയോര്‍ക്കിലെ ലോംഗ് ഐലന്റില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകുന്നേരം 7.00 മണിക്ക് സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ചില്‍ (90-37213 STREET, QUEENS VILLAGE, NY) നടക്കുന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു. അദ്ദേഹം സുവിശേഷ പ്രസംഗം നടത്തും. അവയവദാനത്തിലൂടെ സ്വയം മാതൃകയായി സുവിശേഷത്തിനു വേണ്ടി ജീവിക്കുന്ന വ്യക്തിത്വമാര്‍ന്ന ഫാദര്‍ ഡേവിസ് ചിറമേല്‍ അനേകായിരങ്ങളെ അവയവ ദാന പ്രക്രിയയെ കുറിച്ച് ബോധവാന്‍മാരാക്കുകയും മഹത്തായ കര്‍മ്മത്തിനായി പ്രേരിപ്പിക്കുകയും ചെയ്തുവരുന്നു.

സാമൂഹ്യ സേവന രംഗത്ത് കിടയറ്റ് പ്രവര്‍ത്തനം നടത്തിവരുന്ന ന്യുയോര്‍ക്ക് കേന്ദ്രമായുള്ള ECHO എന്ന സാമൂഹ്യ സംഘടന പ്രവര്‍ത്തകരുമായി അദ്ദേഹം ചര്‍ച്ച നടത്തും. കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപനങ്ങളും ആക്‌സിഡന്റ് കെയര്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസസ് സംഘടനയുടെ മുഖ്യ സ്ഥാനപകരില്‍ ഒരാളുമാണ് ഫാദര്‍. ചിറമേല്‍. വിദ്യാഭ്യാസം, മെഡിക്കല്‍ രംഗത്തെ പുതിയ പ്രവണതകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ മേഖലകളെ പൊതുജനങ്ങള്‍ക്കായി പരിചിതമാക്കി സമൂഹ്യ രംഗത്ത് നിശബ്ദ സേവനം നടത്തിവരുന്ന ECHO യുമായി അദ്ദേഹം നടത്തുന്ന ചര്‍ച്ചകള്‍ സമൂഹത്തിന് ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുമെന്ന് പ്രത്യാശിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു ലൂക്കോസ് 516-902-4300
ECHO 516-855-0700

LEAVE A REPLY

Please enter your comment!
Please enter your name here