കലാ പ്രവർത്തനങ്ങൾക്കു വേണ്ടി മാറ്റിവച്ച ജീവിതമാണ് ഡോ. ഫ്രിമു വർഗീസിന്റേത്. അമേരിക്കൻ മലയാളികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് എല്ലാ വർഷവും സ്റ്റേജ് ഷോകൾ അമേരിക്കയിൽ അവതരിപ്പിച്ചിട്ടുള്ള ഡോ. ഫ്രിമു വർഗീസ് കഴിഞ്ഞ കുറെ വർഷങ്ങൾ ആയി പുതുമയുടെ പാതയിലൂടെയാണ് സഞ്ചാരം. കഴിഞ്ഞ വര്ഷം അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ താരനിശകൾ സംഘടിപ്പിച്ചു അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ഇത്തവണ കുറേക്കൂടി കടന്നു ചിന്തിക്കുകയാണ് കേരളത്തിൽ പല പ്രശസ്ത ചാനലുകൾക്ക് വേണ്ടി താര നിശകൾ സംഘടിപ്പിച്ചിട്ടുള്ള കോൺഫിഡന്റ് ഗ്രൂപ്പുമായി ചേർന്ന് അമേരിക്കയിൽ രണ്ടാമത് ചലച്ചിത്ര പുരസ്‌കാര നിശയും, താര സംഗമവും, അതോടൊപ്പം വിവിധ കലാപരിപാടികളും സംഘടിപ്പിക്കുവാൻ തയാറെടുക്കുകയുമാണ് .

അമേരിക്കയില്‍ രണ്ടാം വര്‍ഷവും അരങ്ങേറുന്ന “നാഫ ഫിലിം അവാർഡ് 2017  “ജൂലൈ 21  നു ന്യൂയോർക്കിൽ തുടങ്ങി 23  നു ചിക്കാഗോയിൽ അവസാനിക്കുന്ന തരത്തിൽ ആണ് താര നിശ സംഘടിപ്പിച്ചിരിക്കുന്ന തെന്നു ഡോ. ഫ്രിമു വർഗീസ് ന്യൂ യോർക്കിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു.

“ഇതുവരെ അമേരിക്കൻ മലയാളികൾ കാണാത്ത തരത്തിലാണ് ഈ അവാർഡ് നിശ സംഘടിപ്പിക്കുന്നത്. ജൂലൈ 21 നു ന്യൂയോര്‍ക്കില്‍ 400 പേര്‍ക്കിരിക്കാവുന്ന  കപ്പലില്‍ നടത്തുന്ന ക്രൂസോടു കൂടിയാണ് അവാർഡ് നിഷയ്ക്ക് തുടക്കം. ജൂലൈ 22നു ന്യൂയോര്‍ക്കില്‍ അവാര്‍ഡ് ദാനവും മെഗാഷോയും നടക്കും.  വേദി പിന്നീട് തീരുമാനിക്കും, കൂടുതൽ ആളുകളെ ഉൾക്കൊള്ളാനുള്ള വേദികൾ ആണ് അഭികാമ്യം. ജൂലൈ 23ന് ചിക്കാഗോയില്‍ നാഫാ അവാര്‍ഡ് നേടിയ താര പ്രതിഭകൾക്ക് സ്വീകരണവും മെഗാഷോയും നടക്കും ഈ അവാർഡ് നിശയിൽ ആയിരക്കണക്കിന് കാണികളെ ആണ് പ്രതീക്ഷിക്കുന്നത്.” 

മലയാളത്തിലെ ഏറ്റവും വലിയ ഫിലിം അവാര്‍ഡ് പരിപാടി ആയിരിക്കും ഇത് കാരണം മൂന്നു ദിവസം മൂന്നു വ്യത്യസ്തമായ വേദികളിൽ ആണ് പരിപാടികൾ നടക്കുക. മലയാളത്തിലെ ജനപ്രിയ താരങ്ങൾക്കൊപ്പം ഒരു കപ്പൽ യാത്രയും സംഘടിപ്പിക്കുക  വഴി വിണ്ണിലെ താരങ്ങളോടൊപ്പം ഒരു യാത്രയും ഒരുക്കി അവിസ്മരനീയമായ നിമിഷങ്ങൾ കാണികൾക്കു പ്രദാനം ചെയ്യുവാനുള്ള തയാറെടുപ്പിലാണ് ഫ്രീഡിയ.

ഓസ്‌കര്‍ അവാർഡിന്റെ മാതൃകയിൽ ഒരുക്കുന്ന അവാർഡ് നിശ അമേരിക്കൻ മലയാളികൾക്ക് ഒരു പുതിയ അനുഭവം ആകും. മലയാളത്തിന്റെ പരീക്കുട്ടിയും, കറുത്തമ്മയുമായ മധു ഷീല എന്നിവർക്ക് പുറമെ കേരളത്തിന്റെ പുതിയ സൂപ്പർ സ്റ്റാർ നിവിന്‍ പോളി, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ചെമ്പന്‍ വിനോദ്, ഭാവന, ആശാ ശരത് എന്നിവർ താര നിശയിലെ സാന്നിധ്യമായിരിക്കും.

വലിയൊരു ദൗത്യവും റിസ്‌ക്കുമാണ് ഏറ്റെടുത്തിരിക്കുന്നത്  ഷോയുടെ വിജയത്തെ അനുസരിച്ചായിരിക്കും ഫ്രീഡിയയുടെ തുടർന്നുള്ള പദ്ധതികൾ പ്രഖ്യാപിക്കുക എന്നും ഡോ. ഫ്രീമു വർഗീസ് അറിയിച്ചു. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, കിച്ചന്‍ ട്രഷേഴ്‌സ് തുടങ്ങിയ സ്‌പോൺസർമാർ ഇപ്പോൾ തന്നെ സജീവമായി കഴിഞ്ഞു, ഷോ നടക്കുന്ന സ്ഥലങ്ങളിൽ കാണികൾ ഉണ്ടാകണം.

 ബഹാമസിലേക്കുള്ള ക്രൂസ് അവാര്‍ഡിന്റെ ഭാഗമായിരിക്കും ഏതാണ്ട്  അമ്പത്തഞ്ചോളം താരങ്ങൾ എത്തിച്ചേരും. മലയാളത്തിൽ നിന്ന് മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലെ താരങ്ങളെയും ഷോയ്ക്കു എത്തിക്കുവാൻ ശ്രമിക്കുന്നുണ്ട്. കേരള ഗവണ്‍മെന്റിന്റെ അവാര്‍ഡ് മാതൃകയാക്കിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത് കൂടാതെ അമേരിക്കയിൽ നടത്തിയ പൊതുജനാഭിപ്രായവും കണക്കിലെടുത്തു. പ്രസ്തിപത്രവും, ശിൽപ്പവും, കാഷ് അവാർഡുമാണ് പുരസ്‌കാര ജേതാക്കൾക്ക് ലഭിക്കുക, ഒപ്പം മനോഹരമായ ഒരു കപ്പൽ യാത്രയും .

കലാരംഗത്ത് തൊട്ടതെല്ലാം പൊന്നാക്കുന്ന ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് ഭാവിയിൽ മുൻപ് അവതരിപ്പിച്ചതുപോലെ ഉള്ള ജനപ്രിയ ഷോകളും സംഘടിപ്പിക്കുമെന്നും ഡോ. ഫ്രീമു വർഗീസ് അറിയിച്ചു .

ഡോ. ഫ്രീമു വര്‍ഗീസ്, മാനേജിംഗ് ഡയറക്ടര്‍ ഡയസ് ദാമോദരന്‍, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ആനി ലിബു, ഹെഡ്ജ് സജി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു .

നോർത്ത് അമേരിക്കൻ മലയാളികൾക്കിടയിലെ സാമൂഹിക–സംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ ഡോ. ഫ്രിമു വർഗീസ് ഹൂസ്റ്റൺ ഡയോഗനസ്റ്റ് ക്ലിനിക്കിലെ നെഫ്രോളജിസ്റ്റായ ഡോ. ഫ്രീമു, തികഞ്ഞ ഒരു കലാസ്നേഹിയും മാധ്യമങ്ങളുമായി ഈടുറ്റ ബന്ധം പുലർത്തുന്ന ഒരു വ്യക്‌തി കൂടിയാണ്. – അമേരിക്കയിലെ മികച്ച സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്ന ഫ്രീഡിയ എന്റർടൈൻമെന്റി’ന്റെ പ്രസിഡന്റ് കൂടിയാണ്. ഇൻഡ്യയിൽ സിനിമ നിർമാണത്തിന് പുറമേ അമേരിക്കയിലും കാനഡയിലും നടന്നിട്ടുള്ള പ്രധാന പല  സ്റ്റേജ് ഷോകളുടെ പിന്നിൽ ഫ്രീഡിയ ഉണ്ട്. കഴിഞ്ഞ വര്ഷം അമേരിക്കൻ മലയാളിയായ ജയൻ നായർ  സംവിധാനം ചെയ്ത “ഹലോ നമസ്തേ”എന്ന ചലച്ചിത്രവും നിർമ്മിച്ചത് ഫ്രീഡിയ ആയിരുന്നു.

ഗായിക ചിത്ര താരനിശയുടെ  ടിക്കറ്റ് വില്പന പത്ര സമ്മേളനത്തിന് ശേഷം ഉദ്ഘാടനം ചെയ്തു. ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, ജോയ് ഇട്ടന്‍, ലീല മാരേട്ട്, അലക്‌സ് തോമസ്, മിത്രാസ്  രാജന്‍ ചീരന്‍, ഫോമാ നേതാക്കളായ ലാലി കളപ്പുരക്ക്ക്കല്‍, ജോസ് മഹാറാണി, ഷീല ശ്രീകുമാര്‍എന്നിവരും താരനിശയുടെ പത്രസമ്മേളനത്തിനു ക്ഷണിക്കപ്പെട്ട അതിഥികൾ ആയിരുന്നു. രാജു ജോസഫ് ആണ് താര നിഷയുടെ മറ്റൊരു കോ ഓർഡിനേറ്റർ. പ്രസ് ക്ലബ് നാഷനല്‍ ട്രഷറര്‍ ജോസ് കാടാപ്പുറം ചിക്കാഗോയില്‍ നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സിനെപറ്റി വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകരായ ജേക്കബ്, സുനില്‍ ട്രൈസ്റ്റര്‍, മധു കൊട്ടാരക്കര, ഷിജോ പൗലോസ്, മഹേഷ്, ബിജു കൊട്ടാരക്കര,  ജേക്കബ് ഇമ്മാനുവേൽ, സോജി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസ് ക്ലബ് ന്യു യോര്‍ക് ചാപ്ടര്‍ പ്രസിഡന്റ് ഡോ. കൃഷ്ണ  കിഷോര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രിന്‍സ് മര്‍ക്കോസ് നന്ദിയും പറഞ്ഞു.

 മലയാള സിനിമാ മേഖലയിലെ പ്രതിഭകളെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ നാഫയുടെ ഫിലിം അവാർഡുകൾ 

========================================

ജേക്കബിന്‍റെ സ്വർഗരാജ്യം, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകളിലെ മികച്ച അഭിനയത്തിന് നിവിൻ പോളിയെയാണ് മികച്ച നടനായി തെരഞ്ഞെടുത്തിരിക്കുന്നത്.

മഞ്ജു വാര്യരാണ് മികച്ച നടി. വേട്ട, കരിങ്കുന്നം 6 എന്നീ സിനിമകളാണ് മഞ്ജുവിനെ അവാർഡിനർഹയാക്കിയത്. 

മറ്റ് പുരസ്കാര ജേതാക്കൾ

മികച്ച സിനിമ  – മഹേഷിന്‍റെ പ്രതികാരം

മികച്ച സംവിധായകൻ – രാജീവ് രവി

സാമൂഹ്യ പ്രതിബന്ധതയുള്ള സിനിമ നിർമാതാവ് – കുഞ്ചാക്കോ ബോബൻ

മികച്ച തിരക്കഥ- ശ്യം പുഷ്കരൻ

സംഗീത സംവിധായകൻ- ബിജിപാൽ

ഗായകൻ  -ഉണ്ണിമേനോൻ (ജേക്കബിന്‍റെ സ്വർഗരാജ്യം)

ഗായിക  -വാണി ജയറാം (ആക്ഷൻ ഹീറോ ബിജു)

ഛയാഗ്രാഹകൻ – ഷൈജു ഖാലിദ് (മഹേഷിന്‍റെ പ്രതികാരം)

സഹനടൻ – രൺജി പണിക്കർ (ജേക്കബിന്‍റെ സ്വർഗരാജ്യം)

സഹനടി  -ആശ ശരത് (പാവാട, അനുരാഗ കരിക്കിൻ വെള്ളം)

ജനപ്രിയ നായകൻ -ബിജു മേനോൻ (അനുരാഗ കരിക്കിൻവെള്ളം)

ജനപ്രിയ സിനിമ- ആക്ഷൻ ഹിറോ ബിജു

പുതുമുഖ സംവിധായകൻ- ദിലീഷ് പോത്തൻ (മഹേഷിന്‍റെ പ്രതികാരം)

നോർത്ത് അമെരിക്കയിൽ നിന്നുമുള്ള മികച്ച പുതുമുഖ സംവിധായകൻ -ജയൻ മുളങ്കാട് (ഹലോ നമസ്തേ)

ക്യാരക്റ്റർ നടൻ- ജോജു ജോർജ് (ആക്ഷൻ ഹീറോ ബിജു, ഇടി,1 0 കൽപ്പനകൾ

വില്ലൻ – ചെമ്പൻ വിനോദ് (കലി)

ഹാസ്യനടൻ -സൗബിൻ സാഹിർ (മഹേഷിന്‍റെ പ്രതികാരം)

ന്യൂ സെൻസേഷണൽ ആക്റ്റർ -ടൊവിനോ തോമസ് (ഗപ്പി)

ന്യൂ സെൻസേഷണൽ ആക്റ്ററസ് – അപർണ ബാലമുരളി (മഹേഷിന്‍റെ പ്രതികാരം)

IMG_9010

TWILIGHT (16 of 35)

chitraTWILIGHT (18 of 35) DSC_4438

LEAVE A REPLY

Please enter your comment!
Please enter your name here