ഫിലാഡല്‍ഫിയ: ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യു.എസിലെ അഞ്ച് നഗരങ്ങളേയും, കാനഡയിലെ രണ്ട് നഗരങ്ങളേയും കേന്ദ്രീകരിച്ച് “ഫയര്‍ കോണ്‍ഫറന്‍സ് 2017′ ധ്യാനം നടത്തപ്പെടുന്നു. കുടുംബനവീകരണത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഫയര്‍ കോണ്‍ഫറന്‍സ് ക്രമീകരിച്ചിരിക്കുന്നത്.

ലോക്രപ്രശസ്ത അനുഗ്രഹീത വചന പ്രഘോഷകനായ റവ.ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍, മരിയന്‍ ടിവി ചെയര്‍മാന്‍ ബ്രദര്‍ പി.ഡി. ഡൊമിനിക്, യുവജനങ്ങള്‍ക്കുവേണ്ടി മരിയന്‍ യൂത്ത് മിനിസ്ട്രിയിലെ ജോണിക്കുട്ടി അങ്ങാടിയത്ത്, കെവിന്‍ ജോസഫ് എന്നിവരും, ഗാനശുശ്രൂഷകള്‍ക്ക് പോള്‍സണ്‍ പാലത്തിങ്കലും നേതൃത്വം നല്‍കും.

ജൂണ്‍ 16,17,18 തീയതികളില്‍ സീറോ മലബാര്‍ മിഷന്‍ ഹാലിഫാക്‌സ് കാനഡ, ജൂണ്‍ 23,24,25 തീയതികളില്‍ സെന്റ് റാഫേല്‍ സീറോ മലബാര്‍ മിഷന്‍ ക്ലീവ് ലാന്റ് ഒഹായോ, ജൂണ്‍ 31, ജൂലൈ 1,2 തീയതികളില്‍ സീറോ മലബാര്‍ ഫൊറോനാ പള്ളി ഫിലാഡല്‍ഫിയ, ജൂലൈ 7,8,9 തീയതികളില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഒക്കലഹോമ, ജൂലൈ 15,16 തീയതികളില്‍ സെന്റ് തോമസ് ക്‌നാനായ ചര്‍ച്ച് ഡാളസ്, ജൂലൈ 20,21,22,23 തീയതികളില്‍ മാല്‍വേണ്‍ സ്ട്രീറ്റ് ഹൗസ് (താമസിച്ചുള്ള ധ്യാനം) ഫിലാഡല്‍ഫിയ, ജൂലൈ 28,29, 30 സീറോ മലബാര്‍ മിഷന്‍ സാസ്സ്ക്കറ്റോണ്‍ കാനഡ എന്നിവടങ്ങളിലാണ് ധ്യാനം നടക്കുക.

ഈ കുടുംബ നവീകരണ ധ്യാനങ്ങളില്‍ കുടുംബസമേതം പങ്കുചേര്‍ന്ന് ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മീയ പരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് കടന്നുവരാനും, സൗഖ്യത്തിന്റെ അത്ഭുതകരമായ കൃപ സ്വന്തമാക്കുവാനും സഭാവിശ്വാസ ഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 215 971 3319, 215 934 5615, www.mariantvworld.org

dhyanam_pic

LEAVE A REPLY

Please enter your comment!
Please enter your name here