കാലിഫോര്‍ണിയ: 2020 ല്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് വനിതാ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കപ്പെടുന്ന പതിനൊന്നു പേരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, കാലിഫോര്‍ണിയായില്‍ നിന്നുള്ള സെനറ്റുമായ കമല ഹാരിസിന് മൂന്നാം സ്ഥാനം!
അമേരിക്കയിലെ പ്രമുഖ ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റിലാണ് കമല ഹാരിസ് 2020 ലെ പൊട്ടന്‍ഷ്യന്‍ സ്ഥാനാര്‍ത്ഥിയായി ചൂണ്ടികാണിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്ക് മാഗസിന്‍ 2020 ലെ 13 വനിതാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ കമലഹാരിസിന് നല്‍കിയിരിക്കുന്നതു ഹവായിയില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് സെനറ്ററും, പ്രഥമ ഹിന്ദു വനിതയുമായ തുളസി ഗബാര്‍ഡിന് തൊട്ടു താഴെയാണ്. കാലിഫോര്‍ണിയാ സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ എന്ന നിലയില്‍ സ്തുത്യര്‍ഹ പ്രവര്‍ത്തനം കാഴ്ചവെച്ച കമല ഹാരിസിന് കൂടുതല്‍ പോപ്പുലര്‍ വോട്ടുകള്‍ സംസ്ഥാനത്തു നിന്നും നേടാനാകും എന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ 2020 ല്‍ ഡൊണാള്‍ഡ് ട്രമ്പിന് കടുത്ത വെല്ലുവിളി ഇപ്പോള്‍ യുനൈറ്റഡ് നാഷല്‍സ് അബാംസിഡറും, ഇന്ത്യന്‍ വംശജയുമായ നിക്കിഹെയ്‌ലിയില്‍ നിന്നുണ്ടാകുമെന്ന് ന്യൂയോര്‍ക്ക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും 2020 ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളാകുന്നവരില്‍ പ്രമുഖര്‍ ഇന്ത്യന്‍ വംശജരാകുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടലുകള്‍.

Kamla

LEAVE A REPLY

Please enter your comment!
Please enter your name here