ന്യൂയോർക്ക് : മലയാള താരനിശകളുടെ ചരിത്രം തിരുത്തിയെഴുതുവാൻ പോകുന്ന നാഫാ ഫിലിം അവാർഡ് 2017ൻറെ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം വഹിച്ച്  നാഫാ ഫ്‌ളവേഴ്‌സ് ടീം. ജൂലൈ 22, 23 തീയതികളിൽ ന്യൂയോർക്ക്, ചിക്കാഗോ എന്നിവിടങ്ങളിലായി അരങ്ങേറുന്ന രണ്ടു  താരനിശകളുടെ അണിയറപ്രവർത്തനങ്ങളിലാണ് ചുറുചുറുക്കോടെ നാഫാ ഫ്‌ളവേഴ്‌സ് ടീം പ്രവർത്തിക്കുന്നത്. അമേരിക്കൻ മലയാളികൾ ഇന്നുവരെ കണ്ട അവാർഡ് നിശകളിൽ നിന്ന് വെത്യസ്തമായ ഒരു കലാമാമാങ്കത്തെ അരങ്ങിൽ എത്തിക്കുന്നത്തിനുള്ള ശ്രമങ്ങൾ അണിയറയിൽ നടന്നു വരുമ്പോൾ ഈ ടീമിന്റെ പ്രവർത്തനങ്ങളെ വിസ്മരിക്കാൻ പാടില്ല എന്ന് നാഫാ ഫിലിം അവാർഡ് ഡയറക്ടർ ആനി ലിബു അറിയിച്ചു. ജൂലൈ 21 നു ന്യൂയോര്‍ക്കില്‍ 200 പേര്‍ക്കിരിക്കാവുന്ന ക്രൂയിസ് സവാരിയോടെയാണ്  ഫ്രീഡിയ എന്റർടൈൻമെന്റും കോൺഫിഡന്റ് ഗ്രുപ്പും ഫ്ളവർസ് ടീവിയും ചേർന്നവതരിപ്പിക്കുന്ന താര നിശകൾക്ക് തുടക്കം കുറിക്കുന്നത്. ജൂലൈ 22നു ന്യൂയോര്‍ക്കില്‍ അവാര്‍ഡ് ദാനവും മെഗാഷോയും ആയിരക്കണക്കിന് കാണികൾക്കു മുന്നിൽ അവതരിപ്പിക്കപ്പെടും. ജൂലൈ 23ന് ചിക്കാഗോയില്‍ അവാര്‍ഡ് വിജയികള്‍ക്ക് സ്വീകരണവും മെഗാഷോയും. ഈ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുകയാണ് ഈ ടീമിന്റെ ലക്‌ഷ്യം.

അമേരിക്കൻ മലയാളികളുടെ ചെറിയ ചെറിയ കൂട്ടായ്‍മകളിൽ തുടങ്ങി എല്ലാ സാംസ്കാരിക പരിപാടികളിലും നഫായുടെ സ്റ്റാളുകൾ സജീവമാക്കുക, നാഫാ ഫിലിം അവാർഡിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ ജനങ്ങളെ അറിയിക്കുക എന്നിവയാണ് ഈ ടീമിന്റെ പ്രവർത്തനങ്ങൾ. ന്യൂയോർക്കിലും, ഫിലാഡൽഫിയയിലും ഉടൻ നടക്കാൻ പോകുന്ന നാഫാ ഫിലിം അവാർഡ് കിക്കോഫിന്റെ സഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനിത്തിലാണ് ഇപ്പോൾ ഈ ടീം.
ആനി ലിബു, സജി ഹെഡ്ജ്, രാജു ജോസഫ്, ദിയസ്‌, ഡാനി വര്ഗീസ്, സോജി മീഡിയ, ഡോക്ടർ. മധു പിള്ളൈ, സൂരജ് റിയ ട്രാവെൽസ്, റീമസ്, രാജൻ മിത്രാസ്, സൗപർണിക ഡാൻസ്, റോജിഷ്, ജീമോൻ വര്ഗീസ് എന്നിവരടങ്ങുന്ന  ഈ ടീമിന്റെ പ്രവർത്തങ്ങൾ നഫാ ഫിലിം അവാർഡിന്റെ ആലോചനാ യോഗം മുതൽ സജീവമാണ്. ഫ്രീഡിയ എന്റര്‍ടൈന്‍മെന്റാണ് താരങ്ങളും സിനിമാ രംഗത്തെ കലാകാരന്മാരുമെല്ലാം അണിചേരുന്ന 60 അംഗ സംഘവുമായി അവാര്‍ഡ് നിശയും അതോടനുബന്ധിച്ച് മെഗാഷോയും അണിയിച്ചൊരുക്കുന്നത്. ഓസ്‌കര്‍ അവാർഡ് നൈറ്റ് പോലെ  അവതരണ മികവും പ്രേക്ഷക ശ്രദ്ധ  നേടുന്ന മലയാളത്തിലെ ഏറ്റവും വലിയ ഫിലിം അവാര്‍ഡ് പരിപാടി ലക്ഷ്യമിടുന്ന ഫ്രീഡിയ, ന്യൂയോര്‍ക്കിലും ചിക്കാഗോയിലുമായാണ് ത്രിദിന പരിപാടി സംഘടിപ്പിക്കുന്നത്.
ഓൺലൈൻ ടിക്കറ്റ് വിൽപ്പന തുടങ്ങിക്കഴിഞ്ഞ ഈ താര നിശയ്ക്ക് അമേരിക്കൻ മലയാളികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കണ്ടു മടുത്ത സ്ഥിരം പരിപാടികളിൽ നിന്ന് ഒരു വ്യത്യസ്തത നാഫാ ഫിലിം അവാർഡിനുണ്ടായിരിക്കും. അതിനാണ് വളരെ നേരത്തെ തന്നെ  ടിക്കറ്റുകൾ ഓൺ ലൈൻ സംവിധാനത്തിലൂടെ എല്ലാവര്ക്കും ലഭ്യമാക്കുവാൻ അവസരം ഒരുക്കിയത്. ഓൺ ലൈൻ ടിക്കറ്റ് ലഭ്യമാക്കുവാൻ ഏറ്റവും നൂതനമായ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. https://eventzter.com/mytickets/  or www.nafaawards.com
എന്നീ ലിങ്കുകളിൽ നിന്നും ടിക്കറ്റുകൾ എടുക്കാം. ന്യൂയോർക്കിലും ചിക്കാഗോയിലും  സംഘടിപ്പിക്കുന്ന  നാഫാ ഫിലിം അവാർഡ് നിശകളിലേക്കു അമേരിക്കൻ മലയാളികളുടെ അകമഴിഞ്ഞ പിന്തുണയും, സാന്നിധ്യവും പ്രതീക്ഷിക്കുന്നതായി ഡോക്ടർ ഫ്രീമു വര്ഗീസും നാഫാ ടീം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്  Contact

Annie Libu – (347) 640 1295

Saji Hedge – (516) 433-4310

Raju joseph – (516) 348-4755

Dias – (832) 643-9131

Danny Varghese – (209) 292-7481

Soji Media – (516) 232-7856

Dr Madhu Pillai – (917) 440-8995

Sooraj Riya Travels – (516) 754-6288

Remas – (845) 480-8903

Rajan Mithras – (201) 772-6610

Souparnika Dance – (732) 501-8647

Rojish Sam – (267) 808-1064

Geemon Varghese -(267) 970-4267

Jojo Kottarakara- (347) 465-0457

Soorya Grocery Yonkers – (914) 356 – 2073

21CC8B98-2EAB-4EE7-BE38-6007E8303F0A IMG_8784 IMG_8360 IMG_8421 IMG_8195 IMG_8517 IMG_8604 IMG_8775 IMG_8988IMG_9298 IMG_9299 IMG_9300 IMG_9301

LEAVE A REPLY

Please enter your comment!
Please enter your name here