ന്യൂയോര്‍ക്ക് : ഭാരത കലകളും, മാതൃഭാഷയും അമേരിക്കയില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന കലാ-സാംസ്കാരിക കേന്ദ്രമായ എം.ജി.എം സ്റ്റഡി സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘ നീയമാണെന്ന് പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ പറഞ്ഞു.

എം.ജി.എം സ്റ്റഡി സെന്‍ററിന്‍റെ 20-ാം മത് വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭാരതത്തിന്‍റെ സംസ്കാരവും പൈതൃകവും നമ്മുടെ മക്കളിലേക്ക് പകര്‍ന്നു നല്‍കുവാന്‍ എം.ജി.എം സ്റ്റഡി സെന്‍ററിന്‍റെ സേവനം മാതാപിതാക്കള്‍ പ്രയോജനപ്പെടുത്തണമെന്ന് ബിജു നാരായണന്‍ അഭ്യര്‍ത്ഥിച്ചു.  ആള്‍ക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹം ആലപിച്ച എതാനും പാട്ടുകള്‍ പാടുകയും ചെയ്തു.

ഫാ. ജോബസന്‍ കോട്ടപ്പുറം, പ്രശസ്ത നല്‍ത്തകി ലക്ഷ്മി കുറുപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  എം.ജി.എം സ്റ്റഡി സെന്‍ററിന്‍റെ പ്രിന്‍സിപ്പാള്‍ ഫാ. നൈനാന്‍ റ്റി. ഈശോ സ്വാഗതവും ഡോ. ജോണി കോവൂര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് എം.ജി.എം സ്റ്റഡി സെന്‍ററിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ചടങ്ങിന്‍റെ മോടി കൂട്ടി.   

ബാബു ജോണ്‍, ഷാജി വര്‍ഗീസ്, ഫിലിപ്പോസ് മാത്യു എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

MGM3 MGM2

LEAVE A REPLY

Please enter your comment!
Please enter your name here