ന്യൂഡൽഹി∙ എസ്എൻഡിപി രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ വെള്ളാപ്പള്ളി നിലപാട് അറിയിച്ചു. മറ്റു ജാതി സംഘടനകളുടെയും പിന്തുണ അറിയണമെന്ന് അമിത് ഷാ വെള്ളാപ്പള്ളിയോട് പറഞ്ഞു. അമിത് ഷായുടെ സംശയങ്ങൾ ഇരുപക്ഷവും പരിശോധിക്കും. ഇതിനു ശേഷം ചർച്ച തുടരും. ഡൽഹിയിൽ അമിത്ഷായുടെ വീട്ടിലെത്തി വെള്ളാപ്പള്ളി ഇന്നു ചർച്ച നടത്തിയിരുന്നു.

എസ്എൻഡിപിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ആരുമായും സഹകരിക്കുമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകൻ തുഷാർ വെള്ളാപ്പള്ളിയും ബിജെപി സംസ്ഥാന അധ്യക്ഷൻ വി.മുരളീധരനും ഒപ്പമുണ്ടായിരുന്നു. കേരളത്തിൽ ഭൂരിപക്ഷ സമുദായ ഐക്യം അനിവാര്യമെന്ന് അമിത് ഷായോട് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തന ശൈലി മാറ്റണം. എസ്എൻഡിപി ആരുടേയും വാലോ ചൂലോ അല്ല. ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. അവരെ തള്ളണമെന്ന് പറയാൻ ഭ്രാന്തുണ്ടോ? മറ്റു പാർട്ടികൾ ഏതെങ്കിലും വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടോ. എസ്എൻഡിപി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാൻ പോകുന്നില്ല. എൽഡിഎഫ് ഒരു സഹായവും നൽകിയിട്ടില്ല. ഉമ്മന്‍ ചാണ്ടി ചെറിയ സഹായം നൽകി.

അടുത്തമാസം 15ന് ശേഷം കൂടുതൽ ചർച്ചകൾ നടത്താമെന്ന് അമിത് ഷാ ഉറപ്പുനൽകിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here