പാലക്കാട്: കര്‍ക്കിടക മാസത്തില്‍ കേരളത്തില്‍ പതിവായ നാലമ്പലയാത്രയ്ക്ക ബദലമായി പുരോഗമന കലാസാഹിത്യസംഘം. ബദല്‍ നാലമ്പല യാത്ര പ്രഖ്യാപിച്ച് പുരോഗമന കലാ സാഹിത്യ സംഘവും കര്‍ക്കിടക മാസത്തെ ആങോഷമാക്കുകയാണ്. പതിവനുസരിച്ച് രാമായണ മാസത്തില്‍ വിശ്വാസികള്‍ പോകുന്ന തൃപ്രയാര്‍, കൂടല്‍ മാണിക്യം, മൂഴിക്കുളം, പായമ്മല്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലേക്കല്ല യാത്ര നടത്തുന്നത്. പുകസ സംഘടിപ്പിക്കുന്നത് മതേതരസാംസ്‌കാരിക നാലമ്പല യാത്രയാണ്. പുകസ പാലക്കാട് ജില്ലാ കഥാവേദിയുടെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്.
ചിറ്റൂര്‍ തുഞ്ചന്‍ മഠം, തസ്രാക്കിലെ ഒ.വി.വിജയന്‍ സ്മാരകം, ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം തിരുവല്വാമല വി.കെ.എന്‍ സ്മൃതിയിടത്തില്‍ യാത്ര സമാപിക്കും. ഈ നാല് കേന്ദ്രങ്ങളെയാണ് നാലമ്പലങ്ങളായി പുകസ വിശേഷിപ്പിക്കുന്നത്.

ആഗസ്ത് 30ന് ചിറ്റൂര്‍ തുഞ്ചന്‍ മഠത്തില്‍ രാവിലെ സുന്ദരകാണ്ഡം രാമായണ വായനയോടെ യാത്ര ആരംഭിക്കും. കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ യാത്ര ഉദ്ഘാടനം ചെയ്യം. സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ.കെ.പി.മോഹനന്റെ പ്രഭാഷണത്തോടെയാണ് യാത്ര അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here