ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടിയ നഗരസഭാ തീരുമാനം റദ്ദാക്കി ഹൈക്കോടതി.തിയറ്റര്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും നഗരസഭയ്ക്ക് തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ അധികാരമില്ലെന്നും കോടതി പറഞ്ഞു.നേരത്തെ ഡി സിനിമാസ് പൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ദിലീപിന്റെ സഹോദരനും തിയേറ്ററിന്റെ മാേനജറുമായ അനൂപ് എന്ന പി. പി. ശിവകുമാറാണ് ഹര്‍ജിക്കാരന്‍. അനൂപിന്റെ ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു കോടതി നടപടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരസഭാ നിര്‍ദേശത്തെത്തുടര്‍ന്ന് ഡി സിനിമാസ് അടച്ചുപൂട്ടിയത്.ജനറേറ്ററിന് അനുമതിയുണ്ടായിട്ടും ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് പൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിച്ചിപ്പിച്ചതാണ് നടപടിക്കു കാരണം.നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് ശേഷം ദിലീപ് നേടുന്ന ആദ്യ വിജയമാണിത്. അവസരം നോക്കി താരത്തെ വേട്ടയാടിയ വേട്ടക്കാര്‍ക്കുള്ള കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഈ വിധി.

LEAVE A REPLY

Please enter your comment!
Please enter your name here