ന്യൂഹാംപ്ഷയര്‍: എച്ച്.വണ്‍. ബി വിസ അപേക്ഷയില്‍ തെറ്റായ വിവരം നല്‍കിയ ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിയെ 40,000 ഡോളര്‍ പിഴയടക്കുന്നതിനും, തുടര്‍ന്ന് മൂന്നു വര്‍ഷം പ്രൊസേഷന്‍ നല്‍കുന്നതിനും ഫെഡറല്‍ കോടതി ഉത്തരവിട്ടതായി യു.എസ്. അറ്റോര്‍ണി (ആക്ടിങ്ങ്) ജോണ്‍ ജെ ഫര്‍ലെ ആഗസ്റ്റ് 10ന് അറിയിച്ചു.

മാഞ്ചസ്റ്റര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാക്‌സ് ഐറ്റി (SAKS IT) ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് രോഹിത് സാക്‌സേന നാല്‍പത്തഞ്ച് വിദേശ ജോലിക്കാരെ നിയമിക്കുന്നതിന് സമര്‍പ്പിച്ചു വിസ അപേക്ഷകളാണ് ക്രൃത്രിമമെന്ന് കണ്ടെത്തിയത്.

ഇന്റിപെന്‍ഡന്റ് കോണ്‍ട്രാക്ടര്‍ എഗ്രിമെന്റ് വ്യാജമായി സൃഷ്ടിച്ചാണ് സാക്‌സേന വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ശ്രമിച്ചത്. ഇതില്‍ ചില അപേക്ഷകര്‍ക്ക് എച്ച് വണ്‍ ബി വിസ അനുവദിച്ചുവെങ്കിലും, ക്രൃത്രിമം പുറത്തുവന്നതോടെ ഭൂരിപക്ഷം അപേക്ഷകളും നിരസിക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

വിസ അപേക്ഷകളില്‍ ശരിയായ വിവരം നല്‍കിയില്ലെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നുള്ള മുന്നറിയിപ്പിന് ഈ വിധിയിലൂടെ വ്യക്തമാക്കപ്പെടുന്നത് വിസ അപേക്ഷകള്‍ സസൂക്ഷ്മം പരിശോധിച്ചതിനു ശേഷമായിരിക്കും പൂരിപ്പിച്ചു സമര്‍പ്പിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here