ന്യുയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എഴുപത്തി ഒന്നാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു മന്‍ഹാട്ടണില്‍ ഓഗസ്റ്റ് 20ന് സംഘടിപ്പിച്ച ഇന്‍ഡ്യാ ഡേ പരേഡ് ഇന്‍ഡ്യയില്‍ നിന്നുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ബാഹുബലിയിലെ അഭിനേതാക്കളായ റാണാ ഡഗുബാട്ടി, തമന്ന ബാട്ടിയ, ന്യുയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയൊ, പത്മശ്രീ അവാര്‍ഡ് സുധീര്‍ പരിക്ക് എന്നിവര്‍ പരേഡില്‍ പങ്കെടുത്തു.

ടാബ്ലൊ, ബാന്റ്‌സ്, പൊലീസ് വ്യൂഹം, വിവിധ കള്‍ച്ചറല്‍ പരിപാടികള്‍ എന്നിവ ഇന്‍ഡ്യാ ഡേ പരേഡിന് മോടി കൂട്ടി.

യുവതലമുറയില്‍പ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ന്യുയോര്‍ക്ക് സിറ്റിക്ക് ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി നല്‍കിയ വിലയേറിയ സംഭാവനകളെ മേയര്‍ ബ്ലാഡിയൊ പ്രത്യേകം അഭിനന്ദിച്ചു.

ഇന്‍ന്ത്യയുടെ പുറത്തുവെച്ചു നടക്കുന്ന കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന പരേഡില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നു ബാഹുബലി അഭിനേതാവ് പറഞ്ഞു.

ബാനറുകളും പ്ലാക്കാര്‍ഡുകളും കൈകളിലേന്തി ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ജയ് ഹിന്ദ് മുദ്രാവാക്യങ്ങള്‍ മുഴക്കി കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത പ്രകടനം ദര്‍ശിക്കുവാന്‍ റോഡിനിരുവശവും ധാരാളം ആളുകള്‍ തിങ്ങികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here