ഫ്‌ളോറിഡാ: ഫ്‌ളോറിഡായില്‍ നിന്നുള്ള സെനറ്റര്‍ മാര്‍ക്കൊ റൂബിയൊ തുടര്‍ച്ചയായി ബൈബിള്‍ വാക്യങ്ങള്‍ ട്വീറ്റ് ചെയ്യുന്നതിനെതിരെ യുക്തിവാദികള്‍ രംഗത്ത്.

ഫ്രീഡം ഫ്രം റിലിജിയന്‍ ഫൗണ്ടേഷനാണ്(Freedom From Religion Foundation) ഈ ആവശ്യം ഉന്നയിച്ചുകൊണ്ടു സെനറ്റര്‍ക്ക് കത്തയച്ചിരിക്കുന്നത്. ചര്‍ച്ചും സ്‌റ്റേറ്റും തമ്മില്‍ കൃത്യമായി വേര്‍തിരിവ് വേണമെന്നാവശ്യപ്പെട്ട് ചില സിറ്റികള്‍ക്കും, വിദ്യാലയങ്ങള്‍ക്കും, വിവിധ സംഘടനകള്‍ക്കും എഫ്.എഫ്.ആര്‍.എഫ്. നിയമനടപടികള്‍ സ്വീകരിച്ചതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

മൂന്ന് മില്യനിലധികം അനുയായികള്‍ക്കാണ് മാര്‍ക്കൊ റൂമ്പിയൊ ട്വീറ്ററിലൂടെ ബൈബിള്‍ വാക്യങ്ങള്‍ അയയ്ക്കുന്നതെന്നും, ഇത് മതങ്ങളുടെ പ്രത്യേക പുസ്തകങ്ങള്‍ പ്രമോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും ഇവര്‍ വാദിക്കുന്നു. യു.എസ്.ഭരണഘടനയനുസരിച്ചു ഗവണ്‍മെന്റ് പ്രത്യേക മതങ്ങളുടെ പുസ്തകങ്ങള്‍ പ്രമോട്ട് ചെയ്യുന്നത് നിയമവിരുദ്ധമാണ്. എഫ്.എഫ്.ആര്‍ഫ് അറ്റോര്‍ണി ആന്‍ഡ്രൂ സീഡല്‍ പറഞ്ഞു. സെനറ്റര്‍ എന്ന ഔദ്യോഗീക ട്വീറ്റര്‍ എക്കൗണ്ട് ഉപയോഗിച്ചല്ല, വ്യക്തിപരമായ ട്വീറ്റര്‍ എക്കൗണ്ടാണ് ഇതിന് ഉപയോഗിക്കുന്നതെന്നാണ് റൂമ്പിയൊ അവകാശപ്പെടുന്നത്. സദൃശ്യ വാക്യങ്ങളില്‍ നിന്നുള്ള വാക്യങ്ങളാണ് കൂടുതല്‍ ട്വീറ്റ് ചെയ്യുന്നതെന്നും മാര്‍ക്ക്, പറഞ്ഞു. യുക്തിവാദികളും, സെനറ്ററും തമ്മിലുള്ള തര്‍ക്കം ഏതറ്റം വരെ പോകുമെന്നാണ് ജനം കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here