തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു വീണ്ടും അധിക ജോലിഭാരം. നേരത്തേ ഉണ്ടായിരുന്ന 26 വകുപ്പുകള്‍ക്കു പുറമേ തോമസ് ചാണ്ടി കൈകാര്യം ചെയ്തിരുന്ന ഗതാഗതം, മോട്ടോര്‍ വാഹനം, ജലഗതാഗതം തുടങ്ങിയ വകുപ്പുകള്‍ കൂടി മുഖ്യമന്ത്രി ഏറ്റെടുത്തു. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി 11 വകുപ്പുകളും വി.എസ്.അച്യുതാനന്ദന്‍ 13 വകുപ്പുകളുമാണു ഭരിച്ചിരുന്നത്.
ആഭ്യന്തരം ഉള്‍പ്പെടെ ജോലിഭാരം ഏറെയുള്ള വകുപ്പുകളും പിണറായി ഏറ്റെടുത്തിട്ടുണ്ട്. മന്ത്രി ഇ.പി.ജയരാജന്‍ രാജിവച്ചതിനെ തുടര്‍ന്നു വ്യവസായ വകുപ്പിന്റെ ചുമതല ഏറ്റെടുത്തെങ്കിലും പിന്നീട് എ.സി.മൊയ്തീനു കൈമാറി. മന്ത്രി ശശീന്ദ്രന്‍ രാജിവച്ചപ്പോള്‍ മൂന്നു വകുപ്പുകളും മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു.
ആഭ്യന്തരത്തിനു പുറമേ വിജിലന്‍സ്, ജയില്‍, ഐടി, എയര്‍പോര്‍ട്ട്, മെട്രോ റെയില്‍, സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഉള്‍പ്പെടെ പ്രധാന വകുപ്പുകളാണു മുഖ്യമന്ത്രിയുടെ ചുമതലയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here