പനാജി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധി ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ വിലയിരുത്തലുകളും ചര്‍ച്ചകളും മറ്റുമായി തിരക്കിട്ട ചുമതലകളില്‍ വ്യാപരിക്കുമ്പോള്‍ സോണിയ ഗാന്ധി ഔദ്യോഗിക ഭാരമെല്ലാം ഒഴിഞ്ഞ് ഗോവയില്‍ ഉല്ലാസത്തിലാണ്. ദക്ഷിണ ഗോവയിലെ ലീല ഹോട്ടലില്‍ ചൊവ്വാഴ്ചയാണ് സോണിയ ഒഴിവു സമയം ചിലവഴിക്കാനെത്തിയത്.

ഈ മാസം ആദ്യമാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുത്തത്. കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റവും കൂടുതല്‍ കാലം വഹിച്ചിട്ടുള്ള സോണിയാ ഗാന്ധി, ആ തിരക്കുകളില്‍നിന്നകന്ന് വളരെ ശാന്തവും സ്വസ്ഥവുമായ ദിനങ്ങള്‍ ആസ്വദിക്കനാണ് ഗോവയില്‍ എത്തിയിരിക്കുന്നത്. പുലര്‍ച്ചകളില്‍ സൈക്കള്‍ സവാരി. ഇടയ്ക്ക് റിസോര്‍ട്ടിലെ മറ്റ് അതിഥികള്‍ സോണിയയോടൊപ്പം സെല്‍ഫിയെടുക്കാനെത്തുന്നു. എല്ലാവരോടും സോണിയ സൗഹൃദം പങ്കിടുന്നു. അടുത്ത ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് സോണിയ ഗാന്ധി ഗോവയില്‍ എത്തിയിരിക്കുന്നത്. വാര്‍ത്തകള്‍ അറിയുകയോ ടിവി കാണുകയോ ചെയ്യാതെ, യോഗ ചെയ്തും പുസ്തകങ്ങള്‍ വായിച്ചും സമയം ചിലവഴിക്കുകയാണ് സോണിയ.
ഇതിന് മുന്‍പും സോണിയ ഗാന്ധി ഗോവയില്‍ ലീല റിസോര്‍ട്ടിലെത്തിയിട്ടുണ്ട്. ഡല്‍ഹി അന്തരീക്ഷ മലിനീകരണം കൊണ്ട് ബുദ്ധിമുട്ടിയപ്പോള്‍ ആസ്ത്മ രോഗിയായ സോണിയ ഗാന്ധി ഇവിടെ ദിവസങ്ങളോളം ചിലവഴിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് മാറിനില്‍ക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here