നോര്‍ത്ത് കാരലൈന: കാണ്‍പൂരിലെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓര്‍ഫനേജില്‍ നിന്നും ഇമ്മിഗ്രന്റ് ഓര്‍ഫന്‍ വിസയില്‍ ഇന്റര്‍ നാഷണല്‍ അഡോപ്ഷന്‍ വഴി അമേരിക്കയില്‍ എത്തി. ബാല്യകാലവും യൗവനവും ഇവിടെ ചിലവഴിച്ചു. ഭഗീരഥ പ്രയത്‌നം മൂലം ഉന്നതിയുടെ പടവുകള്‍ താണ്ടി. ലീഡിങ് ഓണ്‍ ഓപ്പര്‍ച്യുണിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്റ്റെഫ്‌നി കൃപ (45) ജനുവരി 20 ന് ചുമതലയേല്‍ക്കുന്നു. ജീവിതത്തില്‍ പിന്നിട്ട വഴികള്‍ പുതിയ ഉത്തരവാദിത്തം നിറവേറ്റാന്‍ മാര്‍ഗദര്‍ശകമാകുമെന്ന് സ്റ്റെഫ്‌നി പ്രത്യാശ പ്രകടപ്പിച്ചു. നോര്‍ത്ത് കാരലൈന മെക് ലന്‍ബര്‍ഗ് കൗണ്ടിയില്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന കുട്ടികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഉത്തരവാദിത്തമാണ് ബാല്യത്തില്‍ തന്നെ അനാഥത്വം പേറേണ്ടി വന്ന സ്റ്റെഫിനിയില്‍ നിക്ഷിപ്തമായിരിക്കുന്നത്.

ബിഗ് ബ്രദേഴ്‌സ് ബിഗ് സിസ്റ്റേഴ്‌സ് ഓഫ് ഗ്രേറ്റര്‍ കൊളംബിയായുടെ പ്രസിഡന്റും സിഇഒയുമായി സ്റ്റെഫ്‌നി പ്രവര്‍ത്തിച്ചിരുന്നു. സൗത്ത് കാരലൈനാ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഫൗണ്ടേഷനില്‍ എട്ടുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള ഇവര്‍ ഇനിഫേറ്റീവ് ആന്റ് പബ്ലിക്ക് പോളസി സ്റ്റേറ്റ് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് കൂടിയാണ്.

നൂറു സ്ഥാനാര്‍ത്ഥികള്‍ നിന്നാണ് സ്റ്റെഫ്‌നിയെ തിരഞ്ഞെടുത്തതെന്ന് കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നില്‍ അര്‍പ്പിതമായ ചുമതലകള്‍ ഏറ്റെടുക്കാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്നാണ് സ്റ്റെഫ്‌നി പ്രതികരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here