അമേരിക്കയിലെ മലയാളി സംഘടനകളില്‍ പ്രഥമ സ്ഥാനമാണ് ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസ്സോസിയേഷനുള്ളത് (ഗാമ) .ഗാമയുടെ പ്രവര്‍ത്തനങ്ങള്‍ പുതു വര്‍ഷത്തിലേക്കു കുതിക്കുമ്പോള്‍ പുതിയ നേതൃത്വവും അധികാരമേറ്റെടുത്തു പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.

ഗാമയുടെ പ്രവര്‍ത്തന ശൈലി കൊണ്ടാണ് അമേരിക്കയിലെ മലയാളി സംഘടനകള്‍ക്ക് മാതൃകയായി ഗാമ വളരുന്നതിന് ഗാമയുടെ പുതിയ പ്രസിഡന്റ് ബീനാ പ്രതീപ് പറഞ്ഞു. ഈ പ്രവര്‍ത്തന ശൈലിക്കാധാരം ഗാമയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ നേതൃത്വം നല്‍കിവരും, മുന്‍കാല ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഗാമയുടെ പ്രവര്‍ത്തകരുടെ അര്‍പ്പണ ബോധം കൊണ്ടാണ് ഇത് സാധിച്ചത്. പ്രവര്‍ത്തിച്ചു സമൂഹത്തിനു നേരിട്ട് കാട്ടിക്കൊടുത്തു അംഗീകാരം നേടുക എന്ന തത്വമാണ് ഗാമയ്ക്കുള്ളത് .

അറ്റലാന്റ മലയാളികളുടെ വലിയ പ്രോത്സാഹനം കൊണ്ടു മാത്രമാണ് അമേരിക്കന്‍ മലയാളി
പ്രസ്ഥാനങ്ങള്‍ക്ക് എന്നും മാതൃകയായിരിക്കുവാന്‍ സാധിക്കുന്നത് . മലയാളികളിലെ രണ്ടും മുന്നും തലമുറകളെ കൂട്ടിയിണക്കുന്ന കണ്ണിയായും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നറിയിച്ച 2018ലെ എക്‌സിക്കുട്ടീവ് കമ്മിറ്റിയില്‍ പ്രവര്‍ത്തന ശൈലികൊണ്ട് മികവുറ്റ ഒരു നേതൃത്വ നിരയാണുള്ളത് .

13 അംഗങ്ങള്‍ അടങ്ങുന്ന ഈ കമ്മിറ്റിയുടെ പ്രസിഡന്റ് ബീന പ്രതീപാണ്. കൊച്ചിയില്‍ ഡോക്ടര്‍ ആയിരുന്നു 1990 മുതല്‍ യു.എസില്‍ .സെന്റ് തെരേസ കോളേജിലെ പൂ ര്‍വ വിദ്യാര്‍ത്ഥിനി മെസിസ് ല്‍ മാനേജരായി പതിനഞ്ചു വര്‍ഷം . മെസിസ് ല്‍ വിമന്‍സ് ഫോറം സെക്രട്ടറി ആയും പ്രവര്‍ത്തനം.1999ലാണ് ബീന ഗാമയില്‍ മെമ്പറാവുന്നത്. അനില്‍ മെച്ചേരിലാണ് ഗാമയുടെ വൈസ് പ്രസിഡന്റ്. കോട്ടയത്തുകാരനായ ഇദ്ദേഹം 12 വര്‍ഷമായി യു.എസ്.ല്‍. ഓഹിയോയില്‍ നിന്ന് 2006 ല്‍ അറ്റ്‌ലാനയിലേക്ക് മാറി. പിന്നീട് മാര്‍തയില്‍ ഇലക്ട്രിഷ്യനായി ജോലി ചെയ്തു. 2006 മുതല്‍ ഗാമയില്‍ സജീവമായി പ്രവര്‍ത്തിച്ചു.

മലപ്പുറത്തെ അരിക്കോടുകാരനായ അബൂബക്കര്‍ സിദ്ധീഖ് കമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്തെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഇദ്ദേഹം തിരുവനന്തപുരത്തെ ടഇഠ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രോണിക്‌സില്‍ ബി ടെക് നേടിയിട്ടുണ്ട്. അറ്റ്‌ലാന്റയിലെ ഹോം ഡിപോട്ടില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം. പ്രസാദ് ഫിലിപ്പോസ് കമ്മിറ്റിയുടെ ജോയിന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ അറ്റലാനയിലേക്ക് താമസം മാറുകയും പിന്നീട് 16വര്‍ഷത്തോളം മെട്രോ അറ്റ്‌ലാന്റയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്തു. പിന്നീട് ഗാമയുടെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായി മാറി. ദീപക് പാര്‍ത്ഥസാരഥി യാണ് ട്രഷററര്‍. 2013ലാണ് ദീപക് അറ്റ്‌ലാനയിലേക്ക് താമസം മാറിയത്.പിന്നീട് അല്‍ഫാറെറ്റയില്‍ സ്ഥിര താമസമാക്കി.ഗാമയിലെ വിവിധകമ്മിറ്റികളുടെ തലപ്പത്തു ബിനു ജോണ്‍,ജിജോ തോമസ്.കെവിന്‍ ബോബി,മില്‍ട്ടണ്‍ ഇമ്മട്ടി ,റോമിയോ തോമസ്,ടോണി തോമസ്,വിനു ചന്ദ്രന്‍ ,അടിമത്തറ പ്രീതി എന്നിവര്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുമ്പോള്‍ ഗാമയുടെ പ്രവര്‍ത്തനങ്ങള്‍ ചുറുചുറുക്കോടെ മുന്നോട്ട് പോകുന്നു.

ഒരു പുതിയ സംഘടനാ പ്രവര്‍ത്തനശൈലി അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ കാഴ്ചവച്ച ഗാമയുടെ ജീവകാരുണ്യ,സാംസ്കാരിക ,സാമൂഹ്യ പ്രവര്‍ത്തങ്ങള്‍ അമേരിക്കന്‍ മലയാളികളുടെ ആദരവും അംഗീകാരവും നേടിയെടുക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല .

മിനി നായര്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here