റിയാദ്: സൗദി അറേബ്യയില്‍ പട്ടണങ്ങള്‍ക്ക് നേരെ വന്‍ മിസൈലാക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഈജിപ്തുകാരനായ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ഇറാന്‍ പിന്തുണയുള്ള യമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സൗദി പട്ടണങ്ങളിലേക്ക് ഏഴുമിസൈലുകള്‍ വന്നു വീണത്.

റിയാദിലേക്ക് മൂന്നും തെക്കന്‍ നഗരമായ ജീസാനിലേക്ക് രണ്ടും മിസൈലുകളുമാണെത്തിയത്. തെക്കന്‍ അതിര്‍ത്തി പട്ടണങ്ങളായ ഖമീസ് മുശൈത്ത്, നജ്‌റാന്‍ എന്നിവിടങ്ങളിലേക്ക് ഒന്നു വീതവും. മിസൈലുകളെല്ലാം സൗദി വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായാണ് സഖ്യസേന വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നവംബര്‍ നാലിനും റിയാദിന് നേര്‍ക്ക് ഹൂതികള്‍ മിസൈല്‍ തൊടുത്തിരുന്നു. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു അന്ന് അവര്‍ ലക്ഷ്യം വെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here