ഫിലാഡല്‍ഫിയ: പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഫൊക്കാനയുടെ പെന്‍സില്‍വേനിയ റീജിയണല്‍ മത്‌സരത്തില്‍ ജോഹാന്‍ ജോണ്‍ ഷിജു ചാമ്പ്യനായി. വാശിയേറിയ പത്ത് റൗണ്ടുകള്‍ക്കു ശേഷം ടൈബ്രേക്ക് റൗണ്‍ടിലാണ് വിജയിയെ കണ്‍ടെത്തിയത്.
ഏപ്രില്‍ 14 ന് പമ്പ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന മത്‌സരത്തില്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ ഗ്രേഡിലുള്ള 25 കുട്ടികള്‍ പങ്കെടുത്തിരുന്നു. അശ്വാനി കോമത്ത് രണ്‍ടാം സ്ഥാനവും, നീലീന ബീ ജോണ്‍ ഏപ്രില്‍ ആന്‍ മാത്യു, നിധി ബീ ജോണ്‍ എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു.
ഫൊക്കന ടാലന്റ് മത്‌സരങ്ങളുടെ ഭാഗമായാണ് സ്‌പെല്ലിംഗ് ബീ മത്‌സരം സംഘടിപ്പിച്ചത്. ഈ മത്‌സരത്തിലെ വിജയികള്‍ ജൂലൈ 7-ന് വാലിഫോര്‍ജ്ജില്‍ നടക്കുന്ന ഫൈനല്‍ മത്‌സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടി.
ഫൊക്കന പ്രസിഡന്റ് തമ്പി ചാക്കോ സ്‌പെല്ലിംഗ് ബീ മത്‌സരം ഉത്ഘാടനം ചെയ്തു. ഫൊക്കാന കണ്‍വന്‍ഷന്‍ നാഷണല്‍ കോഡിനേറ്റര്‍ സുധ കര്‍ത്ത, നാഷണല്‍, ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍ അലക്‌സ് തോമസ് സ്‌പെല്ലിംഗ് ബീ നാഷണല്‍, കോ-കോഡിനേറ്റര്‍ ബോബി ജേക്കബ്, ഫൊക്കാന വക്താവ് ജോര്‍ജ്ജ് നടവയല്‍, എന്നിവരും ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
പമ്പ പ്രസിഡന്റും, ഫൊക്കാന സ്‌പെല്ലിംഗ് ബീ റീജിയണല്‍ ഡയറക്ടറുമായ ജോര്‍ജ്ജ് ഓലിക്കലിന്റെ നേതൃത്വത്തില്‍ പമ്പ വിമന്‍സ് ഫോറം കോഡിനേറ്റര്‍ അനിത ജോര്‍ജ്ജ,് വൈസ് പ്രസിഡന്റുമാരായ മോഡി ജേക്കബ്, മിനി എബി, പമ്പ ട്രഷറര്‍ സുമോദ് നെല്ലിക്കാല, ജേക്കബ് കോര, ഫീലിപ്പോസ് ചെറിയാന്‍, എന്നിവര്‍ സ്‌പെല്ലിംഗ് ബീ മത്‌സര പരിപാടികള്‍ എകോപിപ്പിച്ചു. ഫാദര്‍ ഫിലിപ്പ് മോഡയില്‍ ഷൈനി തൈപ്പറമ്പില്‍, മോഡി ജേക്കബ് എന്നിവര്‍ ജഡ്ജുമാരായിരുന്നു. ആഷലി ഓലിക്കല്‍, സ്‌പെല്ലിംഗ് ബീ പ്രൊനൗണ്‍സറായും പ്രവര്‍ത്തിച്ചു. ഫാദര്‍ ഫിലിപ്പ് മോഡയില്‍ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തു.




