onerankന്യൂഡല്‍ഹി: ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പെന്‍ഷന്‍ പരിഷ്‌കരണം നടത്തും. പദ്ധതിക്കുവേണ്ടി 8,000 മുതല്‍ 10,000 കോടി രൂപവരെ സര്‍ക്കാരിനു പ്രതിവര്‍ഷം ചെലവഴിക്കേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. അതേസമയം, സ്വയം വിരമിക്കുന്നവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല. 2014 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കും. 2013 അടിസ്ഥാന വർഷമായി കണക്കാക്കും. കുടിശ്ശിക നാലു തവണകളായി നൽകും. സൈനിക വിധവകൾക്ക് കുടിശിക ഒറ്റത്തവണയായി നൽകും. കുടിശിക നൽകാൻ 12000 കോടി രൂപ വേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.

നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നിരാശാജനകമെന്ന് എ.കെ. ആന്റണി. യുപിഎ വിഭാവനം ചെയ്ത പദ്ധതിയിൽ ബിജെപി വെള്ളം ചേർത്തു. പ്രഖ്യാപനങ്ങളിൽ നിന്നും സർക്കാർ പിന്നോട്ട് പോയി. വിരമിച്ച ഭടന്മാരെ സർക്കാർ കബളിപ്പിച്ചുവെന്നും ആന്റണി പറഞ്ഞു. അതേസമയം, സ്വയം വിരമിച്ചവർക്ക് പദ്ധതിയുടെ പ്രയോജനം ഇല്ലെന്നത് അംഗീകരിക്കില്ലെന്ന് സമരസമിതി അറിയിച്ചു. സേനയിൽ നിന്ന് 40 ശതമാനത്തിലധികം പേർ സ്വയം വിരമിക്കുന്നുണ്ട്. സർക്കാർ നടപടികളിൽ പൂർണ സംതൃപ്തിയില്ലെന്നും സമരസമിതി വ്യക്തമാക്കി.

സമരക്കാർ മുന്നോട്ടുവച്ച ആറു നിർദ്ദേശങ്ങളിൽ ഒരെണ്ണം മാത്രമാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്. സ്വയം വിരമിച്ചവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യവും സർക്കാർ അംഗീകരിച്ചില്ല. അഞ്ചു വർഷം കൂടുമ്പോൾ പെൻഷൻ പുതുക്കാനുള്ള സർക്കാർ തീരുമാനം സമരക്കാർ തള്ളി. പെൻഷൻ പരിഷ്കരണത്തിന് ഏകാംഗ കമ്മിഷനെ നിയമിച്ചതിലും സമരക്കാർ എതിർപ്പ് അറിയിച്ചു. മൂന്നു സൈനികരടക്കം അഞ്ചംഗ സമിതി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. തങ്ങൾ മുന്നോട്ടുവച്ച ആറു നിർദ്ദേശങ്ങളിൽ ഒരെണ്ണം മാത്രമാണ് അംഗീകരിച്ചതെന്നും വിമുക്ത ഭടന്മാർ വ്യക്തമാക്കി.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ വിഷയത്തില്‍ വിമുക്ത ഭടന്മാരും സര്‍ക്കാരും തമ്മില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ജന്തര്‍ മന്തറിലെ വിമുക്ത ഭടന്മാരുടെ സമരം നിരാഹാര സമരത്തിലേക്കു വഴിമാറിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രമുഖ വാഗ്ദാനമായിരുന്നു ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി.

30 ലക്ഷത്തോളം വിമുക്ത ഭടന്മാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഏറ്റവും താഴ്ന്ന റാങ്കിലുള്ള സൈനികർ, വിധവമാർ, അംഗപരിമിതർ എന്നിവർക്കായിരിക്കും പദ്ധതി വഴി ഏറ്റവുമധികം ഗുണം ലഭിക്കുക. സ്വയം വിരമിച്ചവർക്ക് പദ്ധതിയുടെ പ്രയോജനം ഇല്ലെന്നത് അംഗീകരിക്കില്ലെന്ന് സമരസമിതി അറിയിച്ചു. സേനയിൽ നിന്ന് 40 ശതമാനത്തിലധികം പേർ സ്വയം വിരമിക്കുന്നുണ്ട്. സർക്കാർ നടപടികളിൽ പൂർണ സംതൃപ്തിയില്ലെന്നും സമരസമിതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here