sriഡാലസ്: ശ്രീനാരായണ മിഷൻ നോർത്ത് ടെക്സസിന്റെ നേതൃത്വത്തിൽ യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റിയറുപത്തിയൊന്നാം ജയന്തി വിപുലമായ ഓണാഘോഷപരിപാടികളോടെ ഡാലസിൽ ഇർവിങ് DFW ഹിന്ദു ടെമ്പിൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടും. സെപ്റ്റംബർ 12, ശനിയാഴ്ച വൈകിട്ട് 5.30 ന് ആരംഭിക്കുന്ന ചതയ, ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരുപൂജ, ഗുരുദേവന്റെ പ്രബോധനങ്ങളുടെ കാലികമായ പ്രസക്തിയിലൂന്നിയുള്ള പ്രഭാഷണങ്ങൾ, ജയന്തിഘോഷയാത്ര, തെന്നിന്ത്യൻ സിനിമാ നടിയും പ്രശസ്ത നർത്തികയുമായ ദിവ്യ ഉണ്ണിയുടെ നൃത്തം, നോർത്ത് ടെക്സസിലെ യുവതീയുവാക്കൾ അവതരിപ്പിക്കുന്ന വൈവിദ്ധ്യമാർന്ന കലാപരിപാടികൾ, പൈതൃകസമ്പമായ ശൈലിയിലുള്ള ഓണസദ്യ തുടങ്ങിയവയും ഉണ്ടായിരിക്കും ഈ ആഘോഷത്തിലേക്ക് എല്ലാ ഡാലസ് മലയാളികളേയും സാദരം ക്ഷണിക്കുന്നതായി മിഷൻ പ്രസിഡന്റ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 208 907 6668

 

News: ബിനോയി സെബാസ്റ്റ്യൻ

LEAVE A REPLY

Please enter your comment!
Please enter your name here