Super-Hornet_jpgന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി (സിസിഎസ്) യുഎസുമായി കോടികളുടെ ഡോളറിന്റെ ഹെലികോപ്റ്റർ കരാറിന് അനുമതി നൽകി. ഇന്നു ചേർന്ന യോഗമാണ് 22 അപാച്ചേ അറ്റാക്ക് ഹെലികോപ്റ്ററുകളും 15 ചിനോക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകളും വാങ്ങുന്നതിന് അനുമതി നൽകിയത്. 250 കോടി യുഎസ് ഡോളറിന്റെ ഇടപാടിനാണ് അനുമതി നൽകിയിരിക്കുന്നത്. ഈ വർഷം ജൂണിൽ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടൻ കാർട്ടർ ഇന്ത്യയിലെത്തിയപ്പോഴാണ് ഈ കരാറിൽ ഒപ്പുവച്ചത്. ഏറ്റവും നൂതന സാങ്കേതിക വിദ്യയുള്ള ഹെലികോപ്റ്ററുകളാണ് അപാച്ചേ.

യുഎസുമായുള്ള കരാറിൽ ഇതു കൂടാതെ റഡാറുകളും യുദ്ധ മുഖത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാൻ കരാറായിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേക്ക് പോകുന്നത്. അതിനുശേഷം സിലിക്കൺ വാലിയിലും ഫെയ്സ്ബുക്കിന്റെ ആസ്ഥാനത്തും മോദി സന്ദർശനം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here