iapc-guests1ന്യുയോര്‍ക്ക്‌ : നിരവധി പ്രശസ്‌ത വ്യക്തികള്‍ക്‌ വിരുന്നേകിയ ന്യുയോര്‍ക്ക്‌ നഗരം വളരെ വ്യത്യസ്‌തമായതും പ്രാധാന്യമര്‍ഹിക്കുന്നതുമായ ചരിത്ര മുഹൂര്‍തങ്ങല്‍കു സാക്ഷി ആകുവാന്‍ ഒരുങ്ങി കഴിഞ്ഞു.ഇന്‍ഡോ അമേരികന്‍ പ്രസ്സ്‌ ക്ലബ്‌ ഒരുക്കിയിരിക്കുന്ന ആഗോള മാധ്യമ സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി .ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകം,ഒറ്റയാള്‍ സമര നായിക,കരുണയുടെ കരകാണാ കടല്‍ എന്നിങ്ങനെ വാക്കുകളില്‍ ഒതുങ്ങാത്ത വിശേഷങ്ങളുടെ വ്യക്തിത്വത്തിന്റെ ഉടമ ശ്രീമതി ദയ ഭായ്‌ .,ആ മഹത്‌ വ്യക്തിയെ ആദരിക്കുന്ന ചടങ്ങിലൂടെ ചരിത്രത്തിന്റെ ഭാഗം ആകുക ആണ്‌ ഇന്‍ഡോ അമേരികന്‍ പ്രെസ്സ്‌ ക്ലബ്‌.ന്യു യോര്‍ക്ക്‌ കാര്‌ളിയന്‍ ഹോടല്‍ കോണ്‍ഫെറെന്‍സ്‌ സെന്ററില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ ദയ ഭായിക്ക്‌ ,തന്റെ ദയാ വായ്‌പിനെ ആദരിക്കുന്നതിന്റെ ഭാഗം ആയി സത്‌കര്‍മ അവാര്‌ഡ്‌ നല്‌കി ആദരിക്കുന്നു.തദവസരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശിഷ്‌ഠ വ്യക്തികള്‍ കൂടി സന്നിഹിതര്‍ ആകും എന്നുള്ളത്‌ ചടങ്ങിന്റെ മറ്റു കൂട്ടും .സ്വന്തം ജീവിതം തന്നെ യാണ്‌ തനിക്കു സാമൂഹിക നന്മക്കു വേണ്ടി നല്‌കാനുള്ളത്‌ എന്ന്‌ നമ്മെ പഠിപ്പിച്ച ദയ ഭായ്‌ എന്ന ഒറ്റയാള്‍ സമര വനിത കേരളത്തിന്റെ കാര്‍ഷിക മേഘലയായ പാല രാമപുരം സ്വദേശിനിയായ മേര്‌സി എന്ന ധനിക കുടുംബാംഗം കൂടി ആണ്‌.വളരെ ചെറിയ പ്രായത്തില്‍ തന്നെ മനുഷ്യ സേവനത്തിനായി വീടും സഭയും ഉപേക്ഷിച്ച മെര്‍സി വടക്കേ ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ,അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ കൈത്തിരി വെട്ടം ആയി മാറി ,അത്‌ ലോക ജനതയ്‌ക്ക്‌ മാതൃകയും ,ഇന്ത്യയിലെ ഒരു ഗ്രാമത്തിന്റെ സൂര്യ പ്രഭ ആയി മാറുകയും ആയിരുന്നു.സ്‌കൂള്‍,ക്ലിനിക്‌,ഹോസ്‌പിറ്റല്‍ ,ബയോ ഗ്യാസ്‌,കൃഷി,റോഡ്‌ ,വേതന സെവാന്‍ വ്യവസ്ഥകള്‍ ,ആരോഗ്യം,എന്ന്‌ വേണ്ട ഏക പ്ലാസ്റ്റിക്‌ വിരുദ്ധ ഗ്രാമം ഒരു പക്ഷെ മധ്യപ്രദേശിലെ ചിന്ത്‌വാര ഗ്രാമം ആയിരിക്കും.

സത്‌ കരമ പുരസ്‌കാര സമര്‍പണത്തിനു പുറമേ മലയാളിയും ബിസിനസ്‌ സംരംബകനെക്കാള്‍ ഉപരി പൊതു ജന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ശ്രീ.ബോബി ചെമ്മണ്ണൂര്‍ എന്ന യുവജനങ്ങളുടെ പ്രതീകം കൂടി ആദരിക്കപ്പെടുന്നു.പുത്തന്‍ തലമുറയെ യഥാര്‍ത്ഥ കാരുണ്യത്തിന്റെ നേര്‍ കാഴ്‌ചയിലേക്ക്‌ നയിച്ച ബോബിക്ക്‌ സത്‌ ഭാവന അവാര്‍ഡ്‌ നല്‌കി ആണ്‌ ആദരിക്കുന്നത്‌ .ലൈഫ്‌ വിഷന്‍ ചാരിറ്റബിള്‍ ട്രസ്‌ റ്റിന്റെ സ്ഥാപകനായ അദ്ദേഹം നിരവധി സാമൂഹ്യപ്രവര്‍ത്തനങ്ങളാണ്‌ ചെയ്‌തിട്ടുള്ളത്‌. രക്തദാനത്തിന്റെ മഹത്വം ജനങ്ങളില്‍ എത്തിക്കാന്‍ 600 കിലോമീറ്ററോളം ഓടി ശ്രദ്ധേയനാണ്‌ അദ്ദേഹം. സ്വതന്ത്ര ആംബുലന്‍സ്‌ സര്‍വീസ്‌, രക്തബാങ്ക്‌, സൗജന്യ അരിവിതരണം തുടങ്ങിയ അനേകം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളാണ്‌ ബോബി ചെമ്മണ്ണൂര്‍ തന്റെ ബിസിനസിനൊപ്പം ചെയ്യുന്നത്‌.

കഴിഞ്ഞ നാലുവര്‍ഷമായി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ നടപ്പാക്കിയ ആധുനികവല്‍ക്കരണത്തെ മുന്‍നിര്‍ത്തിയാണ്‌ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ മിനിസ്റ്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ അവാര്‍ഡിനായി തെരഞ്ഞെടുത്തത്‌. സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന വികസനത്തിനായി അനുവദിച്ച പദ്ധതി വിഹിതത്തിന്റെ മൂന്നിരിട്ടി വരെ തുക ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലുള്ള പൊതുമരാമത്ത്‌ വകുപ്പ്‌ വിനിയോഗിച്ചു. ലണ്ടനിലെ ഇന്ത്യ ഡെവലപ്‌മെന്റ്‌ ഫണ്ടിന്റെ കേരളരത്‌ന പുരസ്‌ക്കാരം ഡെക്കാന്‍ ക്രോണിക്കിളിന്റെ ബെസ്റ്റ്‌ മിനിസ്റ്റര്‍, അമേരിക്ക ആസ്ഥാനമായുള്ള ഇന്റര്‍നാഷ്‌ണല്‍ റോഡ്‌ ഫെഡറേഷന്റെ തുര്‍ക്കിയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രത്യേക പുരസ്‌കാരം, റോട്ടറി ഇന്റര്‍നാഷ്‌ണലിന്റെ ബസ്റ്റ്‌ മിനിസ്റ്റര്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ വി.കെ. ഇബ്രാഹിം കുഞ്ഞിനു ലഭിച്ചിട്ടുണ്ട്‌.

ന്യൂയോര്‍ക്ക്‌ റോണ്‍കോണ്‍കോമയിലെ ക്ലാരിയോണ്‍ ഹോട്ടല്‍ ആന്‍ഡ്‌ കോണ്‍ഫറന്‍സ്‌ സെന്ററില്‍ നടക്കുന്ന മാധ്യമ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്‌തരായ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന സെമിനാറുകളും വര്‍ക്കുഷോപ്പുകളും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ടര്‍ ടിവി ചീഫ്‌ എഡിറ്റര്‍ നികേഷ്‌ കുമാര്‍, ജയ്‌ഹിന്ദ്‌ ടിവി എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ജെ.എസ്‌. ഇന്ദുകുമാര്‍, മംഗളം അസോസിയേറ്റ്‌ എഡിറ്ററും തിരുവനന്തപുരം പ്രസ്‌ക്ലബ്‌ പ്രസിഡന്‌ടുമായ ആര്‍. അജിത്ത്‌കുമാര്‍, മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറി പി.ടി.ചാക്കോ, ദീപിക അസോസിയേറ്റ്‌ എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ്‌ കള്ളിവയലില്‍, മനോരമയുടെ സുജിത്‌ നായര്‍ ഡോക്യുമെന്ററി ഫിലിംമേകെഴ്‌ സ്‌ സൈമണ്‍ കുര്യന്‍, ഗീതാജ്ഞലി കുര്യന്‍, ദി സൗത്ത്‌ ഏഷ്യന്‍ ടൈംസ്‌ മാനേജിംഗ്‌ എഡിറ്റര്‍ പര്‍വീണ്‍ ചോപ്ര തുടങ്ങിയ മാധ്യമ പ്രതിഭകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

അച്ചടി ദൃശ്യ ഓണ്‍ലൈന്‍ മാധ്യമരംഗത്തുള്ള ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഉപകാരപ്രദമായ രീതിയില്‍ സമന്വയിപ്പിക്കുന്നതിനുള്ള കൂട്ടായ്‌മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ്‌ (ഐഎപിസി) കഴിഞ്ഞ വര്‍ഷം നവംബറിലാണ്‌ രൂപീകരിച്ചത്‌. പ്രസിഡന്റ്‌ അജയ്‌ ഘോഷ്‌ , ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ, ജനറല്‍ സെക്രട്ടറി വിനീത നായര്‍, എക്‌സികുടിവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫാദര്‍ ജോണ്‍സന്‍ പുഞ്ചകോണം , മറ്റ്‌ അംഗങ്ങള്‍ എന്നിവരുടെ കര്‍മ്മനിരതമായ പ്രവര്‍ത്തന ശൈലികൊണ്ടും സഹകരണം കൊണ്ടുമാണ്‌ ഇതിനോടകം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയിലേക്ക്‌ ഈ സംഘടന വളര്‍ന്നത്‌. അമേരിക്കയിലും കാനഡയിലും ഓസ്‌ട്രേലിയയിലും ഗള്‍ഫിലുമുള്ള മാധ്യമരംഗത്തെ പ്രമുഖര്‍ ഐഎപിസിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്‌. വളര്‍ന്നു വരുന്ന മാധ്യമപ്രവര്‍ത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ പരസ്‌പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പി ക്കുന്നതിനും ഐഎപിസി പ്രതിജ്‌ ഞാബധ്‌ ധമാണ്‌.

കാനഡയിലും അമേരികയിലും ഇന്ത്യയിലും വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‌തനങ്ങളിലും ഇതിനോടകം പ്രെസ്സ്‌ ക്ലബ്‌ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.ഒക്ടോബര്‍ 09 മുതല്‍ ഒക്ടോബര്‍ 12 വരെ നടക്കുന്ന ചടങ്ങ്‌ മാധ്യമ രംഗത്തെ നൂതന കൂട്ടായംയിലൂടെയും പ്രവര്‍ത്തന ശൈലിയിലൂടെയും ചരിത്ര താളുകളിലേക്ക്‌ ഇടം തേടുന്നതാണ്‌ .

പ്രസിഡണ്ട്‌ ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ്‌ ക്ലബ്‌,കാനഡ

LEAVE A REPLY

Please enter your comment!
Please enter your name here