ദുബൈ: എക്​സ്​പോ നഗരിയിലെ യു.എ.ഇ പവലിയൻ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം സന്ദർശിച്ചു.

യു.എ.ഇ നേതൃത്വത്തി​െൻറ ദീർഘദൃഷ്​ടിയോടെയുള്ള കാഴ്​ചപ്പാടാണ് രാജ്യത്തി​െൻറ വിജയകരമായ വികസനയാത്രക്കും ആഗോള ബിസിനസ്​, ടൂറിസം കേന്ദ്രമായി ഉയർന്നുവരാനും രാജ്യത്തെ സഹായിച്ചതെന്ന്​ സന്ദർശനശേഷം പ്രതികരിച്ചു. പവലിയൻ രാജ്യത്തി​െൻറ വിജയകഥയാണ്​ വിളിച്ചുപറയുന്നതെന്നും ആധുനികതയും പാരമ്പര്യവും കൈകോർക്കുന്ന ഒരു ലോകോത്തര വികസനമാതൃക സൃഷ്​ടിക്കാൻ സാധിച്ചത്​ പ്രദർശനത്തിലൂടെ വ്യക്​തമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മേളയിലെ ഏറ്റവും വലിയ പവലിയൻ സജ്ജീകരിക്കുന്നതിൽ പങ്കുവഹിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്​തു.

ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ്​ അഹമ്മദ്​ ബിൻ സഈദ്​ ആൽ മക്​തൂമും യു.എ.ഇ സഹിഷ്​ണുത-സഹവർത്തിത്വകാര്യ മന്ത്രിയും എക്സ്പോ കമീഷണർ ജനറലുമായ ശൈഖ് നഹ്​യാൻ ബിൻ മുബാറക് ആൽ നഹ്​യാനും ൈശഖ്​ ഹാദാനെ അനുഗമിച്ചു. പവലിയനിലെത്തിയ അദ്ദേഹത്തെ യു.എ.ഇ പവലിയൻ കമീഷണർ ജനറലും യു.എ.ഇ യുവജന-സാംസ്​കാരിക മന്ത്രിയുമായ നൂറ ബിൻത്​ മുഹമ്മദ്​ അൽ കാബി സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here