മസ്​കത്ത്​: ഒമാൻ പുതിയ തൊഴിൽ വിസകൾ അനുവദിക്കാൻ ആരംഭിച്ചു. വിദേശത്ത്​ നിന്നുള്ള നിന്നുള്ള തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കുമായുള്ള വിസക്കായുള്ള അപേക്ഷകൾ ഒാൺലൈനായി സമർപ്പിക്കാമെന്ന്​ ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​ പാസ്​പോർട്ട്​ ആൻറ്​ റെസിഡൻസിയിലെ മുതിർന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ പ്രാദേശിക ദിനപത്രം റിപ്പോർട്ട്​ ചെയ്​തു. ബന്ധപ്പെട്ട രേഖകൾ സഹിതമുള്ള വിസ അപേക്ഷകൾ മഹാമാരിക്ക്​ മുമ്പുണ്ടായിരുന്ന രീതിയിൽ ഒാൺലൈനായോ സനദ്​ സെൻററുകൾ മുഖേനയോ സമർപ്പിക്കാവുന്നതാണ്​. അപേക്ഷകളിൽ പതിവ്​ രീതിയിൽ തന്നെ തീരുമാനമെടുത്ത്​ വിസ അനുവദിക്കും.

കോവിഡ്​ വ്യാപനത്തെ തുടർന്നുള്ള മുൻ കരുതൽ നടപടികളുടെ ഭാഗമായി മാർച്ച്​ അവസാനമാണ്​ പുതിയ വിസകൾ അനുവദിക്കുന്നത്​ നിർത്തിവെച്ചത്​. ജൂലൈ ആദ്യത്തിൽ ആർ.ഒ.പി സേവന കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചതിന്​ ശേഷം ഒാരോ സേവനങ്ങളും ഘട്ടം ഘട്ടമായി പുനസ്​ഥാപിച്ചുവരുകയാണ്​. നവംബർ ആദ്യം മുതൽ 21 ദിവസത്തെ എക്​സ്​പ്രസ്​ വിസയും ഫാമിലി വിസിറ്റിങ്​ വിസയും നൽകി തുടങ്ങിയിരുന്നു. കോവിഡിനെ തുടർന്ന്​ നാട്ടിൽ കുടുങ്ങിയ വിസ കാലാവധി കഴിഞ്ഞവർക്ക്​ ഒാൺലൈനിൽ വിസ പുതുക്കുന്നതടക്കം സൗകര്യങ്ങളും ആർ.ഒ.പി ചെയ്​തുനൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here