മസ്കത്ത്: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി കര, വ്യോമ അതിർത്തികൾ അടച്ചതിനെ തുടർന്ന്​ ഒമാനിൽ 300ലധികം വിമാന സർവിസുകളാണ് റദ്ദാക്കിയത്.

ഡിസംബർ 22ന് അർധരാത്രി 12ന്​ ശേഷം ഏഴ് ദിവസത്തേക്ക് ഒമാനിലേക്ക് വരുന്നതും ഒമാനിൽ നിന്ന് പുറപ്പെടുന്നതുമായ വിമാന സർവിസുകളാണ് റദ്ദാക്കിയത്. ഇതിൽ 148 വിമാന സർവിസുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വരുന്നതും 159 വിമാന സർവിസുകൾ ഒമാനിൽ നിന്ന് പുറപ്പെടുന്നവയുമാണ്.

എന്നാൽ, ഒമാനിലെ ആഭ്യന്തര വിമാന സർവിസുകൾ റദ്ദാക്കിയിട്ടില്ല. കാർഗോ സർവിസുകളും തടസ്സമില്ലാതെ നടക്കുന്നുണ്ട്​.

വിമാന സർവിസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ വിവിധ വിമാന കമ്പനികൾ വിമാന ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യാനുള്ള അവസരം നൽകുന്നുണ്ട്. ഒമാൻ എയറിൽ ഇൗ കാലയളവിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക്​ ചെയ്തവർക്ക് ടിക്കറ്റുകൾ മാറ്റി ബുക്ക്​ ചെയ്യാൻ ഒമാൻ എയർ കാൾ സെൻററുമായി ബന്ധപ്പെടാമെന്ന് ഒമാൻ അധികൃതർ പറഞ്ഞു. അതത് രാജ്യങ്ങളിലെ കാൾ സെൻററിലാണ് ബുക്കിങ് മാറ്റാൻ സമീപിക്കേണ്ടത്.

ഒമാനിൽ നിന്ന് യാത്ര ചെയ്യുന്നവരോ ഒമാനിലേക്ക് വരുന്നവരോ ആയ യാത്രക്കാർക്ക് സൗജന്യമായി ബുക്കിങ് മാറ്റാൻ എയർ ഇന്ത്യയും അവസരം നൽകുന്നുണ്ട്.

യാത്ര ബുക്കിങ് സൗജന്യ നിരക്കിൽ ഒരു പ്രാവശ്യം മാത്രം മാറ്റാനാണ് എയർ ഇന്ത്യ അവസരം നൽകുന്നത്. ഇൗ വിഷയത്തിൽ കൂടുതൽ സഹായം ആവശ്യമുള്ളവർ എയർ ഇന്ത്യ കസ്​റ്റമർ കെയറുമായി ബന്ധപ്പെടണമെന്നും അറിയിപ്പിലുണ്ട്.

അതിനിടെ വിമാന സർവിസുകൾ ഒരാഴ്ചത്തേക്ക് റദ്ദാക്കിയതായി വർത്ത പരന്നത് മുതൽ തന്നെ ട്രാവൽ ഏജൻറുകളുടെ ഒാഫിസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പല യാത്രക്കാരും ടിക്കറ്റ് നിരക്കുകൾ റീ ഫണ്ട് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. മറ്റു നിരവധിപേർ ജനുവരി, ഫെബ്രുവരി മാസത്തേക്ക് ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്.

യാത്രക്കാരിൽ ബഹുഭൂരിപക്ഷവും നിലവിലെ സാഹചര്യത്തിൽ ഗതാഗത നിരോധം നീളുമെന്ന്​ കരുതുന്നവരാണ്​. അതിനാൽ ഡിസംബറിലെ തന്നെ മറ്റു ദിവസങ്ങളിലേക്ക് മാറ്റി ബുക്ക് ചെയ്യാൻ പലരും തയാറാകുന്നില്ല. യാത്രയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പലർക്കും പുതിയ യാത്ര തീയതി നിശ്ചയിക്കാൻ കഴിയുന്നില്ല.

അതിനിടെ ഒമാനിൽ പുതിയ വിസ നിയമം നടപ്പായ സാഹചര്യത്തിൽ നിരവധി പേരാണ് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി ഒമാനിലേക്ക് ടിക്കറ്റെടുത്തത്.

പുതിയ സാഹചര്യത്തിൽ ഇവരെല്ലാം യാത്ര മറ്റിവെക്കേണ്ടി വരും. സന്ദർശക വിസകൾ ആരംഭിച്ചതോടെ വ്യോമയാന മേഖലയിൽ പുതിയ ഉണർവുണ്ടായ സാഹചര്യത്തിൽ പെെട്ടന്ന് കിട്ടിയ തിരിച്ചടിയാണ് ഒരാഴ്ചത്തെ വിമാനം റദ്ദാക്കൽ. റദ്ദാക്കിയ ടിക്കറ്റുകൾ മാറ്റി നൽകാനും മറ്റുമായി ട്രാവൽ ഏജൻറ് സ്ഥാപനങ്ങളിലെ ജീവനക്കാർ ഏറെ പണിപ്പെടേണ്ടിയും വരും. പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ട്രാവൽ ഏജൻറ് മേഖലയിലെ ജീവനക്കാർ.

അടുത്തയാഴ്​ചയോടെയാണ്​ വിഷയത്തിൽ വ്യക്​തത വരുകയുള്ളൂവെന്ന്​ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടവർ പറയുന്നു. ടിക്കറ്റ് ബുക്ക്​ ചെയ്തവരിൽ വിസ കാലാവധി കഴിഞ്ഞവരും തൊഴിൽ പ്രതിസന്ധികൾ കാരണം പൊതുമാപ്പിന് നാട്ടിൽ പോവാൻ കാത്തിരിക്കുന്നതും നിരവധിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here