മനാമ: രാജ്യത്തെ മത്സ്യസമ്പത്തിന് ഹാനികരമായ നിയമലംഘനങ്ങൾ തടയാൻ സമുദ്രനിയമങ്ങൾ കർശനമാക്കാൻ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങി ബഹ്റൈൻ. നഗരാസൂത്രണകാര്യ മന്ത്രാലയത്തിലെ കാർഷിക സമുദ്ര വിഭവ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ.നബീൽ മുഹമ്മദ് അബു അൽ ഫത്തേഹ് ആണ് വിവരം അറിയിച്ചത്..ബഹ്‌റൈനിലെ ഭക്ഷ്യ സുരക്ഷയ്ക്ക് നിർണായക ഘടകമായ മത്സ്യ ബന്ധന മേഖലയ്ക്ക് പ്രോത്സാഹനം നൽകാനുള്ള പദ്ധതികളും മന്ത്രാലയം നടപ്പാക്കുന്നുണ്ട്. രാജ്യത്തെ മത്സ്യബന്ധന മേഖലയെ മെച്ചപ്പെടുത്തുന്നതിന് ഫിഷർമെൻ അസോസിയേഷനുമായി സഹകരിക്കാനും നിർദേശങ്ങൾ സ്വീകരിക്കാനും താത്പര്യമുണ്ടെന്ന് അബു അൽ ഫത്തേഹ് അറിയിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here