ദോ​ഹ: രാ​ജ്യ​ത്തെ റി​ക്രി​യേ​ഷ​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടാം ഘ​ട്ടം ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ങ്ങി. 50 ശ​ത​മാ​നം ശേ​ഷി​യി​ലാ​യി​രി​ക്കും ഇ​വ പ്ര​വ​ർ​ത്തി​ക്കു​ക. ഇ​തിെൻറ ഭാ​ഗ​മാ​യി ഇ​ല​ക്േ​ട്രാ​ണി​ക് ഗെ​യിം കേ​ന്ദ്ര​ങ്ങ​ളും ട്രാം​പോ​ളി​നു​ക​ളും (സ​ർ​ക്ക​സി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തു​പോ​ലു​ള്ള വി​നോ​ദ​സൗ​ക​ര്യം) പ​രി​മി​ത ശേ​ഷി​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു.

ഖ​ത്ത​റി​ൽ കോ​വി​ഡ്-19 നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തിെൻറ നാ​ലാം ഘ​ട്ട​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് റി​ക്രി​യേ​ഷ​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജ​നു​വ​രി മൂ​ന്നി​ന് നി​ല​വി​ൽ വ​ന്ന ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഔ​ട്ട്ഡോ​ർ പ്ലേ ​ഗ്രൗ​ണ്ടു​ക​ളും കു​ട്ടി​ക​ളു​ടെ ഔ​ട്ട്ഡോ​ർ ഗെ​യി​മു​ക​ളും ബി​ല്യാ​ർ​ഡ്സ്, ബൗ​ളി​ങ്​ സെൻറ​റു​ക​ളും തു​റ​ന്നു കൊ​ടു​ത്തി​രു​ന്നു. ഇ​തിെൻറ ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ക്കു​ന്ന ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് ഗെ​യിം സെൻറ​റു​ക​ളും ട്രാം​പോ​ളി​നു​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തോ​ടെ ദോ​ഹ ഫെ​സ്​​റ്റി​വ​ൽ സി​റ്റി​ക്ക് കീ​ഴി​ലെ മൂ​ന്ന് വി​നോ​ദ പാ​ർ​ക്കു​ക​ൾ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ആം​ഗ്രി ബേ​ഡ്സ്​ വേ​ൾ​ഡ്, വി​ർ​ച്യോ സി​റ്റി, സ്​​നോ ഡ്യൂ​ൺ​സ്​ എ​ന്നി​വ​യാ​ണ് 50 ശ​ത​മാ​നം ശേ​ഷി​യി​ൽ തു​റ​ന്നി​രി​ക്കു​ന്ന​ത്. അ​ൽ​ഖോ​ർ മാ​ൾ, അ​സ്​​മ​ഖ് മാ​ൾ, എ​സ്​​ദാ​ൻ മാ​ൾ തു​ട​ങ്ങി വി​വി​ധ മാ​ളു​ക​ളി​ലെ ഫ​ൺ വി​ല്ല ശാ​ഖ​ക​ളും തു​റ​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ല്ലേ​ജി​യോ മാ​ളി​ലെ ഗൊ​ണ്ടോ​ലാ​നി​യ തീം ​പാ​ർ​ക്ക്, പേ​ൾ ഖ​ത്ത​റി​ലെ മെ​ഗാ​പോ​ളി​സ്​ എ​ന്നി​വ​യും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു കൊ​ടു​ത്തി​ട്ടു​ണ്ട്. മൂ​ന്നാം ഘ​ട്ട​മാ​യ ജ​നു​വ​രി 24 മു​ത​ൽ ബൗ​ൺ​സ​റു​ക​ൾ, ഇ​ൻ​ഫ്ലാ​റ്റ​ബി​ൾ ഗെ​യി​മു​ക​ൾ, ബോ​ൾ പി​റ്റ്സ്​ എ​ന്നി​വ തു​റ​ന്നു കൊ​ടു​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here