ഡൽഹി: ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്ക് വീണ്ടും നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയാണ് വിമാന സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല.
നേരത്തെ നിശ്ചിയിച്ചിരിക്കുന്ന യാത്രാ വിലക്ക് കാലാവധി 14ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും അനിശ്ചിതകാലത്തേക്ക് നീട്ടിയത്. ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നത്.