ജിദ്ദ: സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ആളുകൾക്ക് നേരിട്ട് സൗദിയിലേക്ക് പ്രവേശനം അനുവദിച്ചതോടെ കേരളത്തിൽ നിന്ന് ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്. റിയാദ്, ദമാം വിമാനത്താവളങ്ങളിലേക്ക് സർവ്വീസുകൾ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

കോഴിക്കോട്-ദമാം-മംഗ്‌ളൂരു-കോഴിക്കോട് സെക്റ്ററിൽ വെള്ളിയാഴ്ചകളിലും, തിരുവനന്തപുരം-ദമാം സെക്റ്ററിൽ ഞായറാഴ്ചയും, കൊച്ചി-ദമാം സെക്റ്ററിൽ ചൊവ്വാഴ്ചയുമായിരിക്കും സർവ്വീസ്.

കൂടാതെ, റിയാദിലേക്ക് കോഴിക്കോട് നിന്ന് ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ചകളിലും കൊച്ചി-കണ്ണൂർ വിമാനം ശനിയാഴ്ചകളിലും കൊച്ചിയിൽ നിന്ന് തങ്കളാഴ്ചകളിലും സർവ്വീസുകൾ ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here