സന:യെമന്‍ സ്വദേശിയായ കാമുകനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പോയ മലയാളി നഴ്‌സിനായി വലവിരിച്ച് യെമന്‍ പൊലീസ്. യെമനിലെ അല്‍ദെയ്ദ് എന്ന സ്ഥലത്താണ് കാമുകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 110 കഷണങ്ങളാക്കിയത്. കൊല നടത്തിയ ശേഷം നിമിഷ നാടുവിട്ടതായാണ് യെമന്‍ പൊലീസിന്റെ നിഗമനം.
യെമനിലെ സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്യുന്ന നിമിഷ പ്രിയയും യെമന്‍ സ്വദേശിയായ യുവാവും തമ്മില്‍ നാളുകളായി ഒന്നിച്ചായിരുന്നു താമസം. ഇരുവരും ഭാര്യഭര്‍ത്താക്കന്മാരാണെന്നാണ് മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച രേഖകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇരുവരുടെയും താമസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് ചീ?ഞ്ഞുനാറിയ പ്രണയകഥയുടെയും കൊലപാതകത്തിന്റെയും കഥകള്‍ പുറത്തുവന്നത്. കാമുകനെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍ നിറച്ച് വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം വികൃതമാക്കി. നിമിഷയ്‌ക്കൊപ്പം താമസിച്ച യുവാവിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാടുവിട്ട നിമിഷ മറ്റേതെങ്കിലും രാജ്യത്തേക്ക് കടന്നിരിക്കാമെന്നാണ് യെമന്‍ പൊലീസിന്റെ നിഗമനം. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷയ്ക്ക് നാട്ടില്‍ ഭര്‍ത്താവും കുഞ്ഞുമുണ്ട്. ഈ ബന്ധം നിലനില്‍ക്കെയായിരുന്നു നിമിഷ യെമനില്‍ പുതിയ കാമുകനെ കണ്ടെത്തിയതും ഒന്നിച്ച് ജീവിച്ചതും. പക്ഷെ അതിനിടെയില്‍ കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്. യുവതിക്കായി രാജ്യത്തിനകത്തും പുറത്തും അന്വേഷണം തുടരുകയാണെന്ന് അല്‍ദെയ്ദ് പോലീസ് അറിയിച്ചു.
അതേസമയം നിമിഷ പ്രിയയുടെ ജീവിതം ദുരൂഹതകള്‍ നിറഞ്ഞതാണ്. നഴ്‌സായ യുവതിക്ക് വീടുമായോ നാടുമായോ ഏറെനാളായി അടുപ്പമില്ലായിരുന്നു. വര്‍ഷങ്ങളായി വിദേശത്തുള്ള നിമിഷയുടെ ജീവിതത്തിന്റെ ഉളളറകള്‍ തേടുകയാണ് കേരള പൊലീസും. കൊല്ലങ്കോട് തേക്കുംചിറ പൂങ്കായത്തെ മാവിന്‍തോപ്പിനുളളിലെ ഒറ്റപ്പെട്ട സ്ഥലത്ത് ,കാടുമൂടി അടഞ്ഞുകിടക്കുന്ന നിലയിലാണ് ഈ കുട്ടിയുടെ വീട്. നാടുമായോ ബന്ധുക്കളുമായോ അടുപ്പമില്ലാതിരുന്ന നിമിഷപ്രിയയുടെ ജീവിതം തന്നെ വളരെ ദുരൂഹത നിറഞ്ഞതായിരുന്നു.
തൊടുപുഴക്കാരന്‍ ടോമിയുമായി 2011 ജൂണ്‍ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. ഇരുവരും യെമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വര്‍ഷങ്ങള്‍ക്കുശേഷം തിരികെയെത്തുകയും ചെയ്തു. അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യെമന്‍പൗരനാണ് ഇപ്പോള്‍ കൊലചെയ്യപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സുഹൃത്തായ യെമന്‍പൗരനുമായുളള അടുപ്പം ഭര്‍ത്താവ് ടോമിയുമായുളള ബന്ധത്തില്‍ വിളളല്‍വീഴ്ത്തി. വീടുമായും നാടുമായും നിമിഷ അകന്നുതുടങ്ങി. നിമിഷയുടെ ഭര്‍ത്താവും മകളും തൊടുപുഴയിലാണ് താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും. െകാലപാതകത്തിനു ശേഷം യെമനില്‍ ഒളിവില്‍ കഴിയുന്ന നിമിഷയുടെ വിവരങ്ങള്‍ പാലക്കാട് പൊലീസും ശേഖരിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here