റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. വെള്ളിയാഴ്​ച 4301 പേരിൽ കൂടി വൈറസ്​ ബാധ സ്ഥിരീകരിച്ചതോടെ ആകെ ​ രോഗബാധിതരുടെ എണ്ണം 150292 ആയി ഉയർന്നു. വെള്ളിയാഴ്​ച 45 മരണം റിപ്പോർട്ട്​ ചെയ്​തു. ഇതോടെ ആകെ മരണസംഖ്യ 1184 ആയി.

ജിദ്ദ (12), റിയാദ്​ (12), മക്ക (8), ദമ്മാം (4), മദീന (2), ഹുഫൂഫ്​ (2), ഖോബാർ (2), ഉനൈസ (1), മഹായീൽ (1), ഖുൻഫുദ (1) എന്നിവിടങ്ങളിൽ നിന്നാണ്​ മരണം റിപ്പോർട്ട്​ ചെയ്​തത്​. 24 മണിക്കൂറിനിടെ 1849 പേർ സുഖം​ പ്രാപിച്ചു. ഇതോടെ ആകെ 95764 പേർ രോഗമുക്തരായി. 53344 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നു. ഇതിൽ 1941 പേർ ഗുരുതരാവസ്ഥയിലാണ്​. ജിദ്ദയിൽ 419ഉം മക്കയിൽ 350ഉം റിയാദിൽ 143ഉം ആണ്​ മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 189 പട്ടണങ്ങളിലാണ്​​ രോഗം പടർന്നുപിടിച്ചത്​. പുതുതായി 26,016 സ്രവസാമ്പിളുകളാണ്​ പരിശോധിച്ചത്​. രാജ്യത്ത്​ ഇതുവരെ നടന്ന കോവിഡ്​ പരിശോധനകളുടെ എണ്ണം 1,224,289 ആയി.

പുതിയ രോഗികൾ:
റിയാദ്​ 1091, ഹുഫൂഫ്​ 430, ജിദ്ദ 384, മക്ക 305, ത്വാഇഫ്​ 213, ഖത്വീഫ്​ 180, ദമ്മാം 167, ഖോബാർ 153, അൽമുബറസ്​ 145, മദീന 104, ദഹ്​റാൻ 75, വാദി അൽദവാസിർ 75, ജുബൈൽ 59, ഖമീസ്​ മുശൈത്​ 54, സഫ്​വ 53, ഹാഇൽ 47, അൽഖർജ്​ 41, ദറഇയ 36, നജ്​റാൻ 35, തബൂക്ക്​ 35, മുസാഹ്​മിയ 30, അബഹ 28, റാസതനൂറ 25, ഹഫ-ർ അൽബാത്വിൻ 24, ബുറൈദ 23, യാംബു 21, അൽജഫർ 17, ബീഷ 17, അഫീഫ്​ 16, മജ്​മഅ 15, അൽഅയൂൻ 14, അഹദ്​ റുഫൈദ 12, സാംത 11, ഹുറൈംല 11, അൽബാഹ 10, സകാക 10, ദഹ്​റാൻ അൽജനൂബ്​ 10, ജീസാൻ 10, ഹനാഖിയ 9, ബുഖൈരിയ 9, മിദ്​നബ്​ 9, അബ്​ഖൈഖ്​ 9, മഹായിൽ 9, റുവൈദ അൽഅർദ 8, മഖ്​വ 8, അൽഹർജ 8, റാബിഗ്​ 8, ശറൂറ 8, അൽഖുവയ്യ 8, ബൽജുറഷി 7, ഖിയ 7, റാനിയ 7, തബാല 7, ഹു​ത്ത സുദൈർ 7, സുലൈയിൽ 6, ഹുത്ത ബനീ തമീം 6, അയൂൻ അൽജുവ 6, ഖുൻഫുദ 6, സറാത്​ അബീദ 6, അൽബഷായർ 6, നാരിയ 6, അൽദർബ്​ 6, ഖുലൈസ്​ 6, അൽമൻദഖ്​ 5, മഹദ്​ അൽദഹബ്​ 5, അൽനമാസ്​ 5, ഖുറയാത്​ അൽഉൗല 5, അൽദിലം 5, ദവാദ്​മി 5, സാജർ 5, റിയാദ്​ അൽഖബ്​റ 4, -ഫർസാൻ 4, റഫ്​ഹ 4, സുൽഫി 4, റഫാഇ അൽജംഷ്​ 4, അൽഅസിയ 3, റിജാൽ അൽമ 3, അൽഷംലി 3, ബേയ്​ഷ്​ 3, അറാർ 3, ദുർമ 3, ശഖ്​റ 2, താദിഖ്​ 2, ഖിൽവ 2, ഖൈബർ 2, നമീറ 2, ഉമ്മു അൽദൂം 2, വാദി ബിൻ ഹഷ്​ബൽ 2, അൽഗസല 2, അബൂഅരീഷ്​ 2, ബദർ അൽജനൂബ്​ 2, ഹബോന 2, അൽഖുവയ്യ 2, ലൈല 2, ബിജാദിയ 2, അൽബദ 1, അൽവജ്​ഹ്​ 1, ഹർദ 1, അൽഖുറ 1, ബദാഇ 1, അൽനബാനിയ 1, അൽറാസ്​ 1, അൽഖുറയാത്​ 1, അൽഖുറുമ 1, അൽമഹാനി 1, അൽമുവയ്യ 1, അൽസഹൻ 1, ദലം 1, മൈസാൻ 1, ബാരിഖ്​ 1, തത്​ലീത്​ 1, ഉറൈറ 1, അൽഹായിത്​ 1, അൽഷനാൻ 1, ബഖഅ 1, മൗഖഖ്​ 1, അൽഅർദ 1, അൽദായർ 1, തുവാൽ 1, സബ്​യ 1, അദം 1, അല്ലൈത്​ 1, യാദമഅ 1, നഫി 1, റൂമ 1, തുമൈർ 1, വുതെലാൻ 1.

മരണസംഖ്യ:
ജിദ്ദ 419, മക്ക 350, റിയാദ്​ 143, മദീന 80, ദമ്മാം 51, ഹുഫൂഫ്​ 28, ത്വാഇഫ്​ 17, തബൂക്ക്​ 13, ഖത്വീഫ് 9​, അൽഖോബാർ 9, ബുറൈദ 7, ബീഷ 7, ജീസാൻ 6, അറാർ 4, ഹഫർ അൽബാത്വിൻ 4, ജുബൈൽ 3, സബ്​യ 3, യാംബു 2, അൽമുബറസ്​ 2, നാരിയ 2, ഹാഇൽ 2, ഖുൻഫുദ 2, ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1, വാദി ദവാസിർ 1, റഫ്​ഹ 1, അൽഖർജ്​ 1, ബേയ്​ഷ്​ 1, അൽബാഹ 1, ഹ​ുറൈംല 1, അൽഖുവയ്യ 1, നജ്​റാൻ 1, ഉനൈസ 1, മഹായിൽ 1.

LEAVE A REPLY

Please enter your comment!
Please enter your name here