തിരുവനന്തപുരം: തുടർച്ചയായ 14ാം ദിവസവും രാജ്യത്ത്​ പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. പെട്രോളിന്​ 51 പൈസയും ഡീസലിന്​ 61 പൈസയുമാണ്​ വർധിച്ചത്​. പെട്രോൾ ലിറ്ററിന് 79.09 രൂപയും ഡീസലിന് 73.55 രൂപയുമാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ 19 മാസത്തെ ഉയർന്ന വിലയിലാണിത്​. ജൂൺ ഏഴ്​ മുതൽ ഒരു ലിറ്റർ പെ​ട്രോളിന്​ 7.65 രൂപയും ഡീസലിന്​ 7.86 രൂപയു​മാണ്​ വർധിച്ചത്​.

രാജ്യാന്തര വിപണിയിൽ ക്രൂഡ്​ ഓയിലിന്​ വില കൂടിയെന്ന കാരണമാണ്​ വില വർധനവിന്​ കാരണമായി ചൂണ്ടിക്കാട്ടുന്നത്​. അതേസമയം, ലോക്​ഡൗൺ കാലത്ത്​ അന്താരാഷ്​ട്ര വിപണിയിൽ ഇന്ധനവില കുത്തനെ ഇടിഞ്ഞിരുന്നെങ്കിലും ഇന്ത്യയിലെ ഉപഭോക്​താക്കൾക്ക്​ അതി​​​​െൻറ പ്രയോജനം ലഭിച്ചിരുന്നില്ല. സർക്കാർ എക്​സൈസ്​ തീരുവ വർധിപ്പിച്ചതോടെയാണ്​ വിലയിൽ കാര്യമായ മാറ്റമുണ്ടാകാതിരുന്നത്​.

പെട്രോളി​​​​െൻറ തീരുവ ലിറ്ററിന്​ 10 രൂപയും ഡീസലി​േൻറത്​ 13 രൂപയുമാണ്​ വർധിപ്പിച്ചത്​. ബി.ജെ.പി സർക്കാർ 2014ൽ അധികാരത്തിൽ വന്നശേഷം ഇതുവരെ 12 പ്രാവശ്യമാണ്​ ഇന്ധന തീരുവ വർധിപ്പിച്ചത്​. രണ്ട്​ തവണ മാത്രമാണ്​ തീരുവയിൽ കുറവ്​ വരുത്തിയത്​. മോദി സർക്കാർ അധികാരത്തിലെത്തുന്നതിന്​ മുമ്പ്​ ​ 9.20 രൂപയായിരുന്നു ലിറ്റർ ​പെട്രോൾ തീരുവ. അതാണ്​ 32.98 ആയി ഉയർന്നത്​. ഡീസലിന്​ 3.46 രൂപ ഈടാക്കിയിരുന്നത് 31.83ലെത്തി. മൂല്യവർധിത നികുതി പെട്രോളിന്​ 20 ശതമാനത്തിൽനിന്ന്​ 30ലേക്കും ഡീസലി​േൻറത്​ 12.5 ശതമാനത്തിൽനിന്ന്​ 30 ശതമാനത്തിലേക്കുമാണ്​ കുത്തനെ കൂട്ടിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here